ഫിഫ റാങ്കിങ്ങിൽ സ്പെയിൻ ഒന്നാമത്

ഫിഫ റാങ്കിങ്ങിൽ സ്പെയിൻ ഒന്നാമത്. വ്യാഴാഴ്ച പുറത്തുവിട്ട പുതിയ റാങ്കിങ്ങിൽ ആണ് അർജൻ്റീനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായത്. ടീം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.സ്പെയിൻ ഒന്നാം സ്ഥാനത്തും ഫ്രാൻസ് രണ്ടാം സ്ഥാനത്തുമെത്തി.അവസാനം കളിച്ച ലോകകപ്പ് യോഗ്യതാമത്സരത്തിൽ തോൽവി വഴങ്ങിയതാണ് ലോകചാമ്പ്യന്മാർക്ക് തിരിച്ചടിയായത്.1875.37 പോയിൻ്റുകളുമായാണ് സ്പെയ്ൻ ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഫ്രാൻസിന് 1870.92 പോയിൻ്റുമുണ്ട്. 15 പോയന്റുകൾ കുറഞ്ഞ അർജന്റീനയ്ക്ക് നിലവിൽ 1870.32 പോയിന്റുണ്ട്.ഇംഗ്ലണ്ട്- 4, പോർച്ചുഗൽ -5, ബ്രസീൽ – 6 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ റാങ്കിങ്ങ്

Leave a Reply

spot_img

Related articles

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...

കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുന്നു; മത്സരം സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിൽ

കഴിഞ്ഞ ഫുട്ബോൾ ലോകകപ്പിലെ ഫേവറിറ്റുകളായിരുന്ന കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുമെന്ന് സൂചന. സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിലായിരിക്കും ഇന്ത്യ-കാബോ വെർഡെ മത്സരം...

കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ 2026 ന് ഇന്ന് തുടക്കം

കായിക-യുവജനകാര്യ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ഖേലോ ഇന്ത്യ പദ്ധതിയുമായി കൈകോർത്തുകൊണ്ട് സംഘടിപ്പിക്കുന്ന കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ മത്സരങ്ങൾക്ക് ഇന്ന്...

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ. അടുത്ത വർഷത്തോടെ പ്രഫഷനൽ ഫുട്ബോൾ മതിയാക്കാൻ ആലോചിക്കുന്നതായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വോഗ് മാസികയ്ക്കു...