രാഹുൽ ഗാന്ധി ഹൈഡ്രജൻ ബോംബ് പൊട്ടിക്കുന്നതിന് പകരം പൂത്തിരി കത്തിച്ച് മടങ്ങിയെന്ന് ബി ജെ പി നേതായ് അനുരാഗ് ഠാക്കൂർ

രാഹുൽ ഗാന്ധി ഹൈഡ്രജൻ ബോംബ് പൊട്ടിക്കുന്നതിന് പകരം പൂത്തിരി കത്തിച്ച് മടങ്ങിയെന്ന് ബി ജെ പി നേതായ് അനുരാഗ് ഠാക്കൂർ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം ഓൺലൈനായി ആർക്കും വോട്ടുകൾ നീക്കം ചെയ്യാൻ സാധിക്കില്ലെന്നും, ബന്ധപ്പെട്ട വ്യക്തിക്ക് നോട്ടീസ് നൽകി അവരുടെ ഭാഗം കേൾക്കാതെ ഒരു വോട്ടും റദ്ദാക്കാൻ കഴിയില്ലെന്നും കമ്മീഷൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കർണാടകയിലെ ആലന്ദ് നിയമസഭാ മണ്ഡലത്തിൽ 2023-ൽ വോട്ടുകൾ നീക്കം ചെയ്യാൻ നടന്ന ശ്രമങ്ങൾ പരാജയപ്പെട്ടതാണെന്നും, ഈ വിഷയത്തിൽ എഫ്.ഐ.ആർ ഫയൽ ചെയ്യാനും അന്വേഷണം നടത്താനും നിർദ്ദേശിച്ചത് തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.രാഹുൽ ഗാന്ധി വരുന്നത് സ്ഫോടനം (ധമാക്ക) നടത്താനാണെങ്കിലും, അവസാനം നാടകം (ഡ്രാമ) കളിച്ച് മടങ്ങുകയാണ് പതിവെന്നും ഠാക്കൂർ പരിഹസിച്ചു.

Leave a Reply

spot_img

Related articles

സിജെപി നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും

സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ കോക്രോച്ച്‌ ജനതാ പാർട്ടി (സിജെപി) നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും.പരസ്യ പ്രതിഷേധത്തിന് പോലീസ് അനുമതി നൽകി. രാവിലെ...

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ CJPയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തും

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ കോക്രോച്ച്‌ ജനതാ പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തുന്നു.തന്റെ വരവിനോടനുബന്ധിച്ച്‌ വിമാനത്താവളത്തിലേക്ക് ആരും വരരുതെന്ന്...

കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും

കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും. പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്നും നാല് പേർ പുറത്താകുമെന്നും സൂചനയുണ്ട്.സിബിഎസ്ഇ മൂല്യ നിർണയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര...

വീണ്ടും പാചക വാതക വില കൂടി

രാജ്യത്ത് വീണ്ടും പാചക വാതക വില കൂടി.വാണിജ്യ സിലിണ്ടറുകള്‍ക്ക് 46 രൂപയാണ് കൂടിയത്. 19 കിലോ സിലിണ്ടറിന് 3,131 രൂപയാണ് പുതിയ വില.ഗാര്‍ഹിക സിലിണ്ടര്‍...