രാജീവ് ചന്ദ്രശേഖറിനെ വിമർശിച്ച് എം വി ജയരാജൻ

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ. അങ്ങാടിയിൽ തോറ്റതിനെന്ന പോലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ഇന്ന് പൊട്ടിത്തെറിച്ചതെന്ന് എം വി ജയരാജൻ കുറ്റപ്പെടുത്തി. നേതൃത്വത്തിൻ്റെ ചതിയെ തുടർന്ന് വയനാട് ജില്ലയിൽ അഞ്ച് കോൺഗ്രസുകാരാണ് ആത്മഹത്യ ചെയ്ത‌ത്. കോൺഗ്രസിൻ്റെയും ബിജെപിയുടെയും നേതാക്കൾ കാരണം അവരുടെ പ്രവർത്തകർ തന്നെ ആത്മഹത്യ ചെയ്യുന്ന സ്ഥിതിയാണിതെന്നും എം വി ജയരാജൻ പറഞ്ഞു.കോൺഗ്രസിന് അധികാരം നഷ്‌ടപ്പെട്ട വേവലാതിയാണെന്നും ഹൈക്കോടതി വിധിയുടെ പേരിൽ ശിവഗിരിയിൽ കയറി അതിക്രമം കാണിച്ചവരാണ് ഇന്ന് പോലീസ് അതിക്രമത്തെ കുറിച്ച് പറയുന്നതെന്നും ജയരാജൻ പറഞ്ഞു. കോൺഗ്രസ് അടിച്ചമർത്തിയ ആദിവാസികൾക്ക് ഭൂമി കൊടുത്ത് സംരക്ഷിച്ചത് ഇടത് സർക്കാരാണെന്നും ജയരാജൻ പറഞ്ഞു. ആഗോള അയ്യപ്പ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു. പച്ചക്കള്ളം പ്രചരിപ്പിക്കുന്നതിൽ ഒരാൾ പ്രതിപക്ഷ നേതാവാണെന്നും എം വി ജയരാജൻ പ്രതികരിച്ചു.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...