ബെംഗളൂരുവിൽ സ്വത്ത് ഭാഗം വച്ച് നൽകാത്തതിന് അച്ഛനെ മകൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

ബെംഗളൂരുവിൽ സ്വത്ത് ഭാഗം വച്ച് നൽകാത്തതിന് അച്ഛനെ മകൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഹൃദയസ്തംഭനത്തെ തുടർന്നുള്ള മരണമെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ മകനെയും കൂട്ടുകാരനെയും പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു കെംപെഗൗഡ നഗറിലെ മഞ്ജുനാഥ് എന്ന മഞ്ജണ്ണയുടെ മരണത്തിലാണ് മകൻ മനോജും കൂട്ടുകാരൻ പ്രവീണും അറസ്റ്റിലായത്. ഇരുവരും ചേർന്ന് മഞ്ജണ്ണയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ജോലി സ്ഥലത്തുനിന്ന് വിശ്രമത്തിനായി വീട്ടിലെത്തിയ മഞ്ജണ്ണയുടെ കാലുകൾ പ്രവീൺ കൂട്ടിപ്പിടിച്ചപ്പോൾ മനോജ് കഴുത്തിൽ തോർത്ത് മുറുക്കി. പിന്നാലെ ഹൃദയസ്ത‌ംഭനത്തെ തുടർന്നാണ് അച്ഛൻ മരിച്ചത് എന്ന് എല്ലാവരെയും വിശ്വസിപ്പിക്കുകയും ചെയ്തു.മൃതദേഹം പോസ്റ്റ്മോർട്ടം ചെയ ഡോക്ടർമാരാണ് മഞ്ജണ്ണയുടേത് കൊലപാതകം ആണെന്ന് സ്ഥിരീകരിച്ചത്. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ മഞ്ജണ്ണ കൊല്ലപ്പെട്ട സമയത്ത് മനോജും പ്രവീണും വീട്ടിൽ ഉണ്ടായിരുന്നതായി കണ്ടെത്തി. മനോജ് ആദ്യവും മിനിറ്റുകൾക്ക് ശേഷം പ്രവീണും വീട്ടിനകത്തേക്ക് കയറിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ ചോദ്യം ജയിലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്.

Leave a Reply

spot_img

Related articles

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി...

ആലുവ നഗരമധ്യത്തിൽ നടുക്കുന്ന കവർച്ച: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി മാലയും പണവും കവർന്നു

ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി...

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...