ഷെയർ ട്രേഡിങ് തട്ടിപ്പ്; 55 ലക്ഷം തട്ടിയ പ്രതി അറസ്റ്റിൽ

പാലാ രാമപുരം ഏഴാച്ചരി സ്വാദേശിയിൽ നിന്നും 55 ലക്ഷം രൂപയുടെ ഷെയർ ട്രേഡിങ് തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ. കോഴിക്കോട് നടുവണ്ണൂർ ചെറിയ പറമ്പിൽ അമ്മദ് മകൻ സുബൈറിനെയാണ്സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഹണി കെ ദാസ്, എ.എസ്.ഐ ഷൈൻ കുമാർ, സജീവ് കുമാർ, എസ് സി പി ഒ ശ്രീജിത്ത് എന്നിവരടങ്ങുന്ന പോലീസ് സംഘം കോഴിക്കോട്ടു നിന്നും പിടികൂടിയത്. 07- 05 -2025 മുതൽ 31-05 -2025 വരെയുള്ള കാലയളവിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.ഫയേഴ്‌സ് സെക്യൂരിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഇൻവെസ്റ്റ്മെന്റ് ന്റെ ഷെയറുകളിൽ ട്രൈഡ് നടത്തി ലാഭം ഉണ്ടാക്കിത്തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് രാമപുരം ഏഴാച്ചേരി സ്വദേശിയിൽ നിന്നും പലതവണകളായി പല അക്കൗണ്ടുകളിലേക്ക് ആയി 5539222/- രൂപ വാങ്ങിയെടുത്ത ശേഷം മുതലോ ലാഭമോ നൽകാതെ വിശ്വാസവഞ്ചന നടത്തി പണം തട്ടിയെടുക്കുകയായിരുന്നു പരാതിയെ തുടർന്ന് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് കോട്ടയം സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ തുടരന്വേഷണം നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Leave a Reply

spot_img

Related articles

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി...

ആലുവ നഗരമധ്യത്തിൽ നടുക്കുന്ന കവർച്ച: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി മാലയും പണവും കവർന്നു

ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി...

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...