കുപ്രസിദ്ധ ക്ഷേത്ര മോഷ്ടാക്കളായ പൂവരണി ജോയിയും അടൂർ തുളസീധരനും പിടിയിൽ

കുപ്രസിദ്ധ ക്ഷേത്ര മോഷ്ടാക്കളായ പൂവരണി ജോയിയും അടൂർ തുളസീധരനും പോലീസ് പിടിയിലായി.ഇക്കഴിഞ്ഞ 18ന് വെഞ്ഞാറുമൂട് പാച്ചുവിളാകം ദേവീ ക്ഷേത്രത്തിലടക്കം മൂന്ന് ക്ഷേത്രങ്ങളിൽ നടന്ന കവർച്ചയിലാണ് അറസ്റ്റ്. 100 ലേറെ ക്ഷേത്ര കവർച്ചകൾ നടത്തിയ സംഘം കഴിഞ്ഞ മാസമാണ് ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയത്. കിളിമാനൂർ ചൂണ്ടയിൽ വീട് വാടകക്കെടുത്തായിരുന്നു പൂവരിണി ജോയിയും തുളസീധരനും കവർച്ച ആസൂത്രണം ചെയ്‌തത്‌. ജോയ് കേരളത്തിലെ മിക്ക ജില്ലയിലുമായി 160 ക്ഷേത്ര കവർച്ചകൾ നടത്തി. 30 ലേറെ കവർച്ച നടത്തിയിട്ടുണ്ട്. അടൂർ പറക്കോട് സ്വദേശി തുളസീധരൻ പാലക്കാട്ടെ ഒരു മോഷണ കേസിൽ ജയിലിൽ കഴിയുമ്പോഴാണ് ജോയ് തുളസീധരണനുമായി അടുപ്പം സ്ഥാപിച്ചത്. ജയലിൽ നിന്ന് പുറത്തിറങ്ങിയ പ്രതികൾ തൊടുപുഴ കോടതിയിൽ വെച്ച് വീണ്ടും കണ്ടുമുട്ടുകയും വെഞ്ഞാറുമൂട് കവർച്ച പ്ളാൻ ചെയ്യുകയുമായിരുന്നു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....