സിപിഐ പാർട്ടി കോൺഗ്രസ് വേദിക്കടുത്ത് വാഹനാപകടം; സംസ്‌ഥാന കൗൺസിൽ അംഗത്തിന് പരുക്ക്

സിപിഐ പാർട്ടി കോൺഗ്രസ് വേദിക്കു തൊട്ടടുത്തുണ്ടായ വാഹനാപകടത്തിൽ സംസ്‌ഥാന കൗൺസിൽ അംഗത്തിന് പരുക്ക്.എറണാകുളത്തു നിന്നുള്ള വനിത നേതാവ് കമല സദാനന്ദനു ആണ് ചണ്ഡിഗഡിലെ സി പി ഐ പാർട്ടി കോൺഗ്രസ് വേദിക്ക് സമീപത്ത് സാരമായ പരുക്കേറ്റത്.റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂട്ടർ ഇടിക്കുകയായിരുന്നു. സമ്മേളന വേദിയിലേക്കു വരുമ്പോഴായിരുന്നു അപകടം. തോളിനും ഇടുപ്പെല്ലിനുമാണു പരുക്കേറ്റ കമലയെ ആദ്യം ചണ്ഡിഗഡ് മെഡിക്കൽ കോളജ് ആശുപ്രതിയിൽ പ്രവേശിപ്പിച്ചെങ്കിലും ശസ്ത്രക്രിയ നിർദേശിച്ചതോടെ ഇന്നു രാവിലെ വിമാനത്തിൽ കൊച്ചിയിലെത്തിച്ച് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചു.മുൻ ജില്ലാ സെക്രട്ടറി കെ.എൻ. ദിനകരനും ഭാര്യയും കമല സദാനന്ദനൊപ്പം വരുന്നുണ്ട്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....