കേന്ദ്രത്തില്‍ ദേവസ്വം വകുപ്പ് വരുമെന്നും എല്ലാ ക്ഷേത്രങ്ങളും അതിന് കീഴിലാകുമെന്നും സുരേഷ് ഗോപി

കേന്ദ്രത്തില്‍ ദേവസ്വം വകുപ്പ് വരുമെന്നും അതിന് കീഴിലാകും തുടർന്ന് എല്ലാ ക്ഷേത്രങ്ങളുമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.കോട്ടയം പാലായില്‍ ബി.ജെ.പി സംഘടിപ്പിച്ച കലുങ്ക് സൗഹൃദസംഗമത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.കേന്ദ്രത്തില്‍ ദേവസ്വം വകുപ്പ് വരാനാകില്ലെന്ന് ആർക്കും പറയാൻ സാധിക്കില്ല. ശബരിമലയെക്കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഫെഡറലിസം മാനിച്ചാണ് അദ്ദേഹം ഇപ്പോള്‍ ശബരിമലയുടെ കാര്യത്തില്‍ ഇടപെടാത്തത്. ഏകസിവില്‍കോഡ് വരുന്നതോടെ ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തീരും.സിവില്‍കോഡ് ഉടൻതന്നെ വരുമെന്ന് അമിത്ഷായും പറഞ്ഞിട്ടുണ്ട്. അത് വന്നുകഴിഞ്ഞാല്‍ ക്ഷേത്രങ്ങള്‍ക്കായി പ്രത്യേക ബില്ല് പിന്നാലെ വരും. അപ്പോള്‍ ക്ഷേത്രങ്ങള്‍ക്കായി ദേശീയസംവിധാനം വരും. അതുവരുമ്ബോള്‍ ശബരിമല ഉള്‍പ്പെടെ ക്ഷേത്രങ്ങള്‍ കേന്ദ്രസർക്കാറിൻറെ നിയന്ത്രണത്തില്‍വരും. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പ്രഥമ പരിഗണനയാണ് മോദി സർക്കാർ നല്‍കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...