അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് കൃത്യമായ അഭിപ്രായം രേഖപ്പെടുത്തുകയും പിന്തുണയ്ക്കുകയും ചെയ്തു; വി എൻ വാസവൻ

ആഗോള അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് കൃത്യമായ അഭിപ്രായം രേഖപ്പെടുത്തുകയും പിന്തുണയ്ക്കുകയും ചെയ്തുവെന്ന് മന്ത്രി വി എൻ വാസവൻ. എൻഎസ്എസ് ഒരിക്കലും സർക്കാരിനെ എതിർത്തിട്ടില്ല. ചില കാര്യങ്ങൾ വരുമ്പോൾ അഭിപ്രായം പറയും,വിമർശനങ്ങൾ ഉയർത്തും.പ്രശ്നാധിഷ്ഠിതമായി കാര്യങ്ങൾ പറയുന്നത് നിലപാടാണ് എൻ എസ് എസിന്റേത്.. സുകുമാരൻ നായർ നേരത്തെ തന്നെ അയ്യപ്പ സംഗമത്തിന് പിന്തുണ അറിയിച്ചിരുന്നു. അയ്യപ്പ സംഗമത്തിലേക്ക് അദ്ദേഹം പ്രതിനിധിയെയും അയച്ചതാണ്.സന്തോഷകരമായ സമീപനമാണ് സുകുമാരൻ നായർ സ്വീകരിച്ചതെന്നും വി എൻ വാസവൻ പറഞ്ഞു.യുഡിഎഫിനും ബിജെപിക്കും എതിരെ എൻ എസ് എസ് ഉയർത്തിയത് സൃഷ്ടിപരമായ വിമർശനമാണ്.എല്ലാ അർത്ഥത്തിലും ഞങ്ങൾ എടുത്ത നിലപാട് ശരിയാണെന്ന് സ്ഥിരീകരിക്കുന്നതാണ് സുകുമാരൻ നായരുടെ പ്രതികരണം. സുകുമാരൻ നായരുടെ നിലപാട് സ്വാഗതാർഹമണെന്നും വി എൻ വാസവൻ പറഞ്ഞു.സദുദ്ദേശപരമായാണ് സുകുമാരൻ നായരുടെ പ്രതികരണം.തെരഞ്ഞെടുപ്പ് ആയി ഈ പ്രതികരണത്തിനു ഒന്നും ബന്ധം ഇല്ല.അയ്യപ്പ സംഗമത്തെ രാഷ്ട്രീയപരമാക്കിയത് ബിജെപിയും, യുഡിഎഫിലെ ചില നേതാക്കന്മമാരും ആണെന്നും മന്ത്രി പറഞ്ഞു. അയ്യപ്പ സംഗമത്തിൽ എൻഎസ്എസിന്റെ പ്രതിനിധി അവതരിപ്പിച്ചതും ശരിയായ നിലപാട്.ബദൽ അയ്യപ്പ സംഗമത്തിൽ നടന്നത് മതനിരപേക്ഷതയിൽ പോറൽ എൽപ്പിക്കുന്ന സംഭവങ്ങൾ.അവിടെ പ്രസംഗിച്ച ഒരാൾ വാവരെ തീവ്രവാദി എന്ന് വിളിച്ചു.പന്തളം കൊട്ടാരം തന്നെ അതിനെതിരെ നിയമ നടപടിക്ക് പോവുകയാണന്നും മന്ത്രി വി എൻ വാസവൻ കോട്ടയത്ത്‌ പ്രതികരിച്ചു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....