പാടത്തെ വെള്ളക്കെട്ടിൽ വീണ് കർഷകൻ മരിച്ചു

അമ്പലപ്പുഴ എടത്വയിൽ പാടത്തെ വെള്ളക്കെട്ടിൽ വീണ് കർഷകൻ മരിച്ചു. മുട്ടാർ പഞ്ചായത്ത് രണ്ടാം വാർഡ് മിത്രക്കരി മേപ്രത്തുശ്ശേരിൽ എം ഇ മാത്തുക്കുട്ടി (63) ആണ് മരിച്ചത്.ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. ചെമ്പടി പാടത്തെ കൃഷിസ്ഥലത്ത് നിന്ന് വള്ളത്തിൽ മടങ്ങിവരുന്നതിനിടെ രാമങ്കരി പടവ പാടശേഖരത്തിൻ്റെ മോട്ടർ ചാലിൽ വള്ളവുമാമായി മറിയുകയായിരുന്നു. പുല്ല് വളർന്ന് നിൽക്കുന്ന ആഴമേറിയ ചാലിൽ താഴ്ന്ന മാത്തുക്കുട്ടിയെ ഏറെ പണിപ്പെട്ടാണ് നാട്ടുകാർ കരയ്ക്കെത്തിച്ചത്. ഓടിക്കൂടിയ നാട്ടുകാർ ആംബുലൻസിൽ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....