തിളച്ച പാലില്‍ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

തിളച്ച പാലില്‍ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം.വിശാഖപട്ടണം അനന്തപൂരിൽ അംബേദ്കർ ഗുരുകുൽ സ്കൂളിലെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന പാലിലാണ് കുട്ടി വീണത്. സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന അമ്മ കൃഷ്ണവേണിക്കൊപ്പമാണ് കുഞ്ഞ് സ്‌കൂളിലെത്തിയത്.കൃഷ്ണവേണി ജോലി ചെയ്യുന്നതിനിടെ കുഞ്ഞ് കളിക്കാനായി ഇറങ്ങി. അപ്പോൾ കണ്ട ഒരു പൂച്ചയ്ക്ക് പിന്നാലെ ഓടിയ കുട്ടി അബദ്ധത്തിൽ തിളച്ച പാലിലേക്ക് വീഴുകയായിരുന്നു. കുഞ്ഞിൻ്റെ നിലവിളി കേട്ട് എല്ലാവരും ഓടിക്കൂടുകയും ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അനന്തപൂർ സർക്കാർ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചെങ്കിലും, തുടർ ചികിത്സയ്ക്കായി കർണൂൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിയിലിരിക്കെ കുഞ്ഞ് മരിക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബാലന്ദ്ഷഹറിൽ ജനിച്ച ദിവ്യാങ്ക,...

ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് അപകടത്തിൽ 11 മരണം

ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 11 മരണം. നിയന്ത്രണം വിട്ട ട്രക്ക് സമീപത്തുള്ള വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ നില...

ആക്രി വില്പനയിലൂടെ റെയില്‍വേ കഴിഞ്ഞ സാമ്പത്തികവർഷം നേടിയത് 6813.86 കോടി

ആക്രി വസ്തുക്കളുടെ വില്പനയിലൂടെ റെയില്‍വേ കഴിഞ്ഞ സാമ്പത്തികവർഷം നേടിയത് 6813.86 കോടി രൂപ. 6000 കോടി രൂപ എന്ന ലക്ഷ്യത്തെ മറികടന്നാണ് റെയില്‍വേയുടെ നേട്ടം.2024-...

തമിഴ്നാട്ടില്‍ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്നു നടക്കും

തമിഴ്നാട് വിരുദുനഗറിലെ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്നു നടക്കും.14 പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ രാത്രിയോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി. ബാക്കിയുള്ള എട്ടുപേരുടെ...