ലിവ് ഇൻ റിലേഷൻഷിപ്പുകളിൽ നിന്ന് വിദ്യാർഥിനികൾ അകന്നുനിൽക്കണം; ആനന്ദിബെൻ പട്ടേൽ

ലിവ് ഇൻ റിലേഷൻഷിപ്പുകളിൽ നിന്ന് വിദ്യാർഥിനികൾ അകന്നുനിൽക്കണമെന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ.വാരാണസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിൻ്റെ 47-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കവേയാണു ഗവർണർ വിവാദപരാമർശം നടത്തിയത്. എനിക്ക് പെൺകുട്ടികളോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂ. ലിവ് ഇൻ റിലേഷൻഷിപ്പുകൾ ഇപ്പോൾ ട്രെൻഡാണ്. എന്നാൽ, നിങ്ങൾ അതിൽ നിന്ന് വിട്ടുനിൽക്കണം. എന്താണ് സംഭവിക്കുകയെന്ന് നിങ്ങൾ കണ്ടിട്ടുണ്ട്, 50 കഷ്ണങ്ങളായി കണ്ടെത്തിയേക്കാം”-ഗവർണർ പറഞ്ഞു. പങ്കാളികൾ തമ്മിൽ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചും ഗവർണർ സംസാരിച്ചു. “കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത്തരം വാർത്തകൾ കേൾക്കുകയാണ്. നമ്മുടെ പെൺകുട്ടികൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എപ്പോഴും ഞാൻ ആലോചിക്കും. ഇത് എന്നെ വേദനിപ്പിക്കുന്നു – ഗവർണർ വിശദീകരിച്ചു.

Leave a Reply

spot_img

Related articles

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ്...

മുഖത്ത് ബോംബിന്റെ അവശിഷ്ടവുമായി 33 വർഷം ജീവിച്ചയാൾക്ക് ആശ്വാസം

1993 മാർച്ച് 12-ന് മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫീസിനു എതിർവശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മുഖത്ത് തുളച്ചുകയറിയ ലോഹച്ചില്ല് 33 വർഷത്തിനു ശേഷം പുറത്തെടുത്തു. ഗുജറാത്ത്...

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...