വീട് കുത്തി തുറന്ന് മോഷണം

റാന്നി നാറാണംമൂഴി മൂക്കത്ത് വീട് കുത്തി തുറന്ന് മോഷണം.പത്ത് ലക്ഷത്തോളം രൂപയുടെ സ്വർണ്ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നഷ്‌ടപ്പെട്ടു. നാറാണംമൂഴി എരുത്തിക്കൽ ആദർശ് ആർ. രഘുനാഥിൻ്റെ വീട്ടിലാണ് കഴിഞ്ഞ ചൊവ്വ രാത്രിയിൽ മോഷണം നടന്നത്. വീട് പൂട്ടി കുടുംബം ഗുരുവായൂർ ദർശനത്തിനു പോയ സമയത്താണ് മോഷണം നടന്നിരിക്കുന്നത്. വീടിന്റെ മുന്നിലെ പ്രധാന വാതിൽ കമ്പിപോലുള്ള വസ്‌തു ഉപയോഗിച്ച് തള്ളി കതകിന് നാശം വരുത്തിയാണ് കള്ളൻ അകത്ത് കടന്നിരിക്കുന്നത്. അലമാരിയിൽ സൂക്ഷിച്ചിരുന്ന ആദർശിൻ്റെ ഭാര്യയുടെ സ്വർണ്ണാഭരണങ്ങളും രണ്ട് നിലവിളക്കും ഒരു ആറന്മുള കണ്ണാടിയുമാണ് മോഷണം പോയിരിക്കുന്നത്.

Leave a Reply

spot_img

Related articles

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട.ട്രെയിനിൽ എത്തിയ യാത്രക്കാരിൽ നിന്ന് 220 ഗ്രാം ഹെറോയിൻ പിടികൂടി.ഇൻവെർട്ടറിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.സംഭവത്തിൽ...

താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്തു

കോഴിക്കോട് താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്.സംഭവത്തിൽ അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19) നെതിരെയാണ് പോലീസ് കേസെടുത്തത്.ഇയാൾക്കെതിരെ...

സ്വത്തു തർക്കം, തൃശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.തൃശൂർ മടവാക്കരയിൽ ആയിരുന്നു സംഭവം. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...