തിരുവനന്തപുരത്ത് അമ്മാവനെ മരുമകന്‍ തല്ലിക്കൊന്നു; പ്രതി പിടിയില്‍

തിരുവനന്തപുരത്ത് അമ്മാവനെ മരുമകന്‍ തല്ലിക്കൊന്നു. കുടപ്പനക്കുന്ന് സ്വദേശി സുധാകരനാണ് കൊല്ലപ്പെട്ടത്. നിരവധി കേസുകളില്‍ പ്രതിയായ മരുമകന്‍ രാജേഷിനെ പൊലീസ് പിടികൂടി. സുധാകരനും രാജേഷും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. സ്ഥിരമായി വീട്ടില്‍ മദ്യപിച്ചെത്തുന്ന രാജേഷ് അമ്മാവനെ മര്‍ദിക്കുന്നത് പതിവായിരുന്നു. ഇന്നലെ രാത്രിയിലും രാജേഷ് മദ്യപിച്ചെത്തി അമ്മാവനെ ക്രൂരമായി മര്‍ദിച്ചുവെന്ന് പൊലീസിന് അയല്‍വാസികള്‍ മൊഴി നല്‍കി. ഈ മര്‍ദനമേറ്റാണ് സുധാകരന്‍ കൊല്ലപ്പെട്ടത്.പൊലീസ് തന്നെ പിടികൂടുമെന്ന് മനസിലാക്കിയ രാജേഷ് ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് മുങ്ങി. എങ്കിലും അധികം വൈകാതെ മണ്ണന്തലയില്‍ നിന്നും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞയാഴ്ച രാജേഷിന്റെ എതിര്‍ സംഘത്തില്‍പെട്ട ഗുണ്ടകള്‍ ഈ വീടിന് നേരെ ആക്രമണം നടത്തിയിരുന്നു. ബോംബെറിഞ്ഞ് ഭീഷണിപ്പെടുത്തിയ ഈ സംഭവത്തിന് ശേഷമാണ് ഇതേ വീട്ടില്‍ ഇന്നലെ ക്രൂരമായ കൊലപാതകം നടന്നത്.

Leave a Reply

spot_img

Related articles

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി...

ആലുവ നഗരമധ്യത്തിൽ നടുക്കുന്ന കവർച്ച: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി മാലയും പണവും കവർന്നു

ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി...

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...