ഹിജാബ് വിവാദത്തില്‍ നിലപാട് മയപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി

ഹിജാബ് വിവാദത്തില്‍ നിലപാട് മയപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.സ്കൂളും മാതാപിതാക്കളുമായി സമവായമുണ്ടായെങ്കില്‍ നല്ലതെന്നും അത് അവിടെ തീരട്ടെയെന്നും വാർത്താ സമ്മേളനത്തില്‍ മന്ത്രിവ്യക്തമാക്കി. താൻ സംസാരിച്ചത് കുട്ടിക്ക് വേണ്ടിയാണെന്നും ആർക്കും വിദ്യാഭ്യാസം നിഷേധിക്കാൻ അധികാരമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇത് സംബന്ധിച്ച്‌ സ്കൂള്‍ മാനേജ്മെന്‍റിന്‍റെ രേഖാമൂലമുള്ള മറുപടി ലഭിച്ചതായും ഈ പ്രശ്നം ഇതോടെ അവസാനിക്കട്ടെയെന്നും മന്ത്രി വ്യക്തമാക്കി.വിദ്യാഭ്യാസ വകുപ്പിനെതിരേ കോടതിയെ സമീപിക്കാനായിരുന്നു സ്കൂള്‍ അധികൃതരുടെ തീരുമാനം. കുട്ടികളുടെ യൂണിഫോം സംബന്ധിച്ച തീരുമാനം സ്കൂള്‍ മാനേജ്മെന്‍റിന്‍റേത് മാത്രമാണെന്നും കോടതി ഇത് സംബന്ധിച്ച്‌ പരാമർശങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സ്കൂള്‍ പ്രിൻസിപ്പലടക്കം വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രി നിലപാട് മയപ്പെടുത്തിയത്.

Leave a Reply

spot_img

Related articles

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം.ശബരിമലയിലെ നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ദേവസ്വം സെക്രട്ടറിയുടെ റിപ്പോർട്ട്. കൃത്രിമം നടന്നിട്ടുള്ളത് എവിടെയാണന്ന് കണ്ടെത്താൻ...

ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിനു വിളിച്ച കരയോഗം പിരിച്ചുവിട്ട് എൻ എസ് എസ്; നടപടി നേതൃത്വത്തെ ആക്ഷേപിച്ചെന്ന പരാതിക്ക് പിന്നാലെ

എൻ എസ് എസിന്റെ മുൻ ഡയറക്ടർ ബോർഡ് മെമ്പറും, മുൻ താലൂക്ക് യൂണിയൻ പ്രസിഡന്റുമായിരുന്ന കെ ബി ഗണേഷ്‌ കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ച കരയോഗം...

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ .ഫീൽഡ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥർ എല്ലാ ദിവസവും ഡ്യൂട്ടി...