ദീപാവലി ആഘോഷ നിറവിൽ നാട്

ദീപാവലി ആഘോഷ നിറവിൽ നാട്.ആശ്വിന മാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശി ദിവസമാണ് ദീപാവലി ആഘോഷം. ഈ മുഹൂർത്തത്തെ ‘നരകചതുർദ്ദശി” എന്നും പറയുന്നു.അജ്ഞാനമാകുന്ന ഇരുട്ടിനെ നശിപ്പിച്ച്‌ ലോകത്തിനു മുഴുവൻ വെളിച്ചം പകരുന്നു എന്ന് പ്രതീകാത്മകമായി തെളിയിക്കുകയാണ് ദീപാവലി. ദീപാവൃതമായ അന്തരീക്ഷത്തി ല്‍ പ്രാർത്ഥനയും ഗീതവും പൂജയും നൃത്തങ്ങളും കൊണ്ട് അജ്ഞതയും സ്വാർത്ഥവുമായ ഇരുട്ടിനെ അകറ്റി, ആഹ്ളാദചിത്തരായി ദീപാരാധനയും പൂജയും കഴിഞ്ഞുള്ള നിവേദ്യവും മധുരപലഹാരങ്ങളും എല്ലാവർക്കും നല്‍കി, അവരുടെ സന്തോഷാനുഗ്രഹങ്ങള്‍കൂടി സ്വീകരിക്കുമ്ബോഴാണ് സമർപ്പണ സമ്പൂർത്തി കൈവരുന്നത്.

പതിന്നാലു വർഷത്തെ വനവാസത്തിനു ശേഷം ശ്രീരാമചന്ദ്രൻ അയോദ്ധ്യയില്‍ തിരിച്ചെത്തിപ്പോള്‍ നഗരവാസികള്‍ ആഹ്ളാദാരവങ്ങളോടെ ദീപം തെളിച്ച്‌ ആരതിയുഴിഞ്ഞ് സ്വീകരിച്ച്‌ ആനയിച്ചതിന്റെ ദിവ്യമായ അനുസ്മരണമെന്നോണമാണ് ദീപാവലി ആഘോഷിക്കുന്നത്. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ആഘോഷമായും ദീപാവലി ആചരിക്കപ്പെടുന്നുണ്ട്. ജൈനമത സ്ഥാപകനായ വർദ്ധമാന മഹാവീരൻ നിർവാണം പ്രാപിച്ചതിനെ അനുസ്മരിക്കുന്നതിനായി ഈ വേളയില്‍ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകളും ഉണ്ടാകാറുണ്ട് എന്നത് മറ്റൊരു സവിശേഷതയാണ്.

തുലാമാസത്തിലെ ദീപാവലി നാളില്‍ ബ്രാഹ്മമുഹൂർത്തത്തില്‍ത്തന്നെ ഉണർന്ന് ദേഹശുദ്ധി വരുത്തി ദീപംതെളിക്കണം. എണ്ണതേച്ചു കുളി നിർബന്ധമാണ്. ശ്രീകൃഷ്ണൻ സത്യഭാമയോടൊത്തു പോയി നരകാസുരനെ കൊന്നത് ദീപാവലിനാള്‍ അർദ്ധരാത്രിയിലായിരുന്നു. അതിനുശേഷം പുലർച്ചെ ഗംഗാതീർഥത്തിലെത്തി, തന്റെ ശരീരത്തില്‍ പറ്റിയ നരകാസുരന്റെ രക്തംകഴുകിക്കളഞ്ഞുവത്രേ. തുടർന്ന് സത്യഭാമ, ഭഗവാന്റെ ശരീരത്തിലെ മുറിപ്പാടുകളില്‍ തൈലം പുരട്ടി തടവി. കുളിയും ദീപാലങ്കാരങ്ങളും അസുരനെ കൊന്നതിലുള്ള സന്തോഷം ദേവന്മാർ പങ്കുവയ്ക്കുന്ന ചടങ്ങായും കരുതപ്പെടുന്നു.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...