പിഎം ശ്രീ പദ്ധതി; ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാൻ മന്ത്രി വി. ശിവൻകുട്ടി

പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതിനെ തുടർന്ന് ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാൻ മന്ത്രി വി. ശിവൻകുട്ടി.മന്ത്രി ശിവൻകുട്ടി സിപിഐ പാർട്ടി ആസ്ഥാനമായ എം. എൻ. സ്‌മാരകത്തിലെത്തി.സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചർച്ച നടത്തിയ മന്ത്രി, ധാരണാപത്രം ഒപ്പിടാനുള്ള സാഹചര്യങ്ങൾ വിശദീകരിച്ചു. കേന്ദ്ര ഫണ്ട് നഷ്‌ടപ്പെടാതിരിക്കാനാണ് ധാരണാപത്രം ഒപ്പിട്ടതെന്നും വിദ്യാഭ്യാസ നയങ്ങൾ മാറില്ലെന്നും സിപിഐയെ ബോധ്യപ്പെടുത്താനാണ് ശ്രമം.ധാരണാപത്രത്തിൽ ഒപ്പിടുന്നത് സിപിഐ മന്ത്രിമാർക്കു പുറമേ സിപിഎം മന്ത്രിമാരും അറിഞ്ഞില്ലെന്നാണ് പുറത്തുവരുന്ന വിവരം. പലരും മാധ്യമ വാർത്തകളിലൂടെയാണ് വിവരം അറിഞ്ഞത്. ഒക്ടോബർ 16നാണ് ധാരണാപത്രം തയാറാക്കിയത്. രഹസ്യമായ നീക്കങ്ങളാണ് ഡൽഹിയിൽ നടന്നത്. ഉന്നത ഉദ്യോഗസ്ഥരിൽ ചിലർക്കും മന്ത്രിയുടെ ഓഫിസിനുമാണ് വിവരം അറിയാമായിരുന്നത്. എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

Leave a Reply

spot_img

Related articles

ആലുവയിൽ തുണിക്കടയിൽ തീപിടിത്തം; ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം

ആലുവ മുനിസിപ്പൽ ബസ് സ്റ്റാന്റ് പ്രവേശന കവാടത്തിന് സമീപം പ്രവർത്തിക്കുന്ന 'ദീൻ ഇൻ' തുണിക്കടയിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിത്തമുണ്ടായി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം....

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ തീരുമാനിച്ചിട്ടില്ല: എം.എ. ബേബി

കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയെ 2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ സിപിഐഎം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന്...

ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവം; കോട്ടയം മെഡിക്കല്‍ കോളജിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെതിരെ കുട്ടിയുടെ കുടുംബം

കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെതിരെ കുട്ടിയുടെ കുടുംബം രംഗത്ത്.കോട്ടയം മെഡിക്കല്‍ കോളജില്‍...

വി.ഡി. സതീശനെ വിമര്‍ശിച്ച്‌ ‘സുപ്രഭാതം’ എഡിറ്റോറിയലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിശദീകരണവുമായി സുപ്രഭാതം മാനേജിങ് എഡിറ്റര്‍

മുഖ്യമന്ത്രി വി.ഡി. സതീശനെ വിമര്‍ശിച്ച്‌ സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിശദീകരണവുമായി സുപ്രഭാതം മാനേജിങ് എഡിറ്റര്‍ ടിപി ചെറൂപ്പ.മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്റെ...