തിടുക്കത്തോടെ പി എം ശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കാന്‍ എന്ത് സമ്മര്‍ദമാണ് കേന്ദ്രത്തില്‍ നിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; വി ഡി സതീശന്‍

മുന്നണിയിലും മന്ത്രിസഭയിലും ചര്‍ച്ച ചെയ്യാതെ അസാധാരണ തിടുക്കത്തോടെ പി എം ശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കാന്‍ എന്ത് സമ്മര്‍ദമാണ് കേന്ദ്രത്തില്‍ നിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.ഒപ്പിട്ടതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണു പുറത്തുവരുന്നത്. കേരളത്തെ മുഴുവന്‍ ഇരുട്ടില്‍ നിര്‍ത്തുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. സി പി ഐയുടെ മന്ത്രിമാരെയും എല്‍ ഡി എഫിലെ മന്ത്രിമാരെയും സി പി എം കബളിപ്പിച്ചെന്ന് വിഡി സതീശന്‍ പറഞ്ഞു. തീയതിയും മറ്റ് കാര്യങ്ങളും കാണുമ്ബോള്‍ തീര്‍ച്ചയായും ഗൂഢാലോചനയും ദുരൂഹതയും ഇതിന് പിന്നിലുണ്ടെന്ന് അദേഹം ആരോപിച്ചു. എന്തിനാണ് മന്ത്രിസഭ. സി പി ഐ മന്ത്രിമാരും മറ്റ് മന്ത്രിമാരും രാജിവെച്ച്‌ പോകുന്നതാണ് നല്ലതെന്നും വി ഡി സതീശന്‍ പറഞ്ഞു.

രാഷ്ട്രീയ നിലപാടില്‍ ഇപ്പോള്‍ മലക്കം മറിയാനുള്ള കാരണമാണ് അറിയേണ്ടത്. എന്തുകൊണ്ടാണ് പത്താം തീയതിയിലെ പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷമുണ്ടായ മലക്കം മറിച്ചിലെന്ന് അദ്ദേഹം ചോദിച്ചു. ഒരു കൂടിയലോചനകളും ഇല്ലാതെ ഒപ്പുവെച്ചു. ഇതിന് മറുപടി പറയണം. ബിനോയ് വിശ്വം ചോദിച്ചതിന് മറുപടി പറയുന്നില്ലെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി. 16ന് ഒപ്പുവച്ചിട്ടാണ് മന്ത്രിസഭാ അംഗങ്ങളെയടക്കം കബളിപ്പിക്കുന്നത്. സാമ്ബത്തിക പ്രതിസന്ധി ഇല്ലെന്ന് ധനമന്ത്രി പറയുന്നു.വിദ്യാഭ്യാസ മന്ത്രിക്ക് മാത്രമായി എന്തു പ്രതിസന്ധിയാണ് ഉള്ളതെന്ന് വി ഡി സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് സംഘപരിവാറാണെന്ന് അദേഹം ആരോപിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും പദ്ധതിയെ ശക്തമായി എതിര്‍ക്കുമെന്ന് വി ഡി സതീശന്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു. 90 വയസായിരുന്നു.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു.2025 ലാണ് സാമൂതിരി രാജയായി അധികാരമേൽക്കുന്നത്.ഫാർമക്കോളജിവിദഗ്‌ധനും മികച്ച എക്സ്പോർട്ടർക്കുള്ള...

ജാതിസ്പർധ വളർത്തുന്നവരുമായി യാതൊരു ബന്ധവുമില്ലെന്ന് ബിനോയ് വിശ്വം

ജാതിസ്പർധ വളർത്തുന്നവരുമായി യാതൊരു ബന്ധവുമില്ലെന്ന് ബിനോയ് വിശ്വം.ശ്രീ നാരായണ ഗുരുവിന്റെ നാമം ഉപയോഗിച്ച് ജാതിസ്പർധ വളർത്തുന്നവരുമായി വാഹനത്തിനകത്തായാലും പുറത്തായാലും സഹകരിക്കാൻ സിപിഐക്ക് യാതൊരു താൽപ്പര്യവുമില്ലെന്ന്...

നരേന്ദ്ര മോദിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര് ചെയ്ത സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ.തൊടുപുഴ സ്റ്റേഷനിലെ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജിത സലീമിനെതിരെയാണ്...

പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ; എഡിജിപി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു

പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കുന്നതിനും കസ്റ്റഡി മർദനങ്ങളും ലോക്കപ്പ് മരണങ്ങളും പൂർണമായി തടയുന്നതിനുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയൻ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.പാറാവ്...