രാഷ്ര്‌ടപതിയുടെ സന്ദര്‍ശന ദിവസം ഗതാഗതം നിരോധിച്ച റോഡിലൂടെ ബൈക്കില്‍ പാഞ്ഞ യുവാക്കളുടെ പേരില്‍ കേസ്

രാഷ്ര്‌ടപതിയുടെ സന്ദര്‍ശന ദിവസം സുരക്ഷയുടെ ഭാഗമായി ഗതാഗതം നിരോധിച്ച റോഡിലൂടെ ബൈക്കില്‍ പാഞ്ഞ മൂന്നു യുവാക്കളുടെ പേരില്‍ പോലീസ്‌ കേസെടുത്തു.വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം .അതിരമ്പുഴ ഇടത്തൊട്ടിയില്‍ ജിഷ്‌ണു രതീഷ്‌(21) ,കിടങ്ങൂര്‍ സൗത്ത്‌ കരുമക്കില്‍ സതീഷ്‌(26),കോതനല്ലൂര്‍ അമ്പാടിക്കുളം സന്തോഷ്‌(40)എന്നിവര്‍ക്കെതിരെയാണ്‌ പോലീസ്‌ കേസെടുത്തത്‌.പാലാ സെന്റ്‌ തോമസ്‌ കോളജിലെ പരിപാടിയില്‍ പങ്കെടുക്കാനായി മൈതാനത്ത്‌ ഹെലികോപ്‌ടര്‍ വന്നിറങ്ങുന്നതിന്‌ മുമ്ബായി ഏറ്റുമാനൂര്‍ -പൂഞ്ഞാര്‍ സംസ്‌ഥാന പാതയില്‍ അരുണാപുരം ഭാഗത്ത്‌ ഗതാഗതം നിരോധിച്ചിരുന്നു. ഈ സമയത്താണ്‌ യുവാക്കള്‍ അമിത വേഗത്തില്‍ പാഞ്ഞെത്തിയത്‌.ഇവരെ തടയുവാന്‍ ശ്രമിച്ചപോലീസുകാര്‍ക്കിടയിലുടെബൈക്ക്‌ പാഞ്ഞ്‌ മുത്തോലി ഭാഗത്തേക്ക്‌ പോവുകയായിരുന്നു. രണ്ട്‌ പോലീസുകാര്‍ ബൈക്കിന്‌ മുന്നില്‍ ചാടി തടയുവാന്‍ ശ്രമിച്ചു. എന്നാല്‍ ഇവര്‍ക്കിടയിലൂടെ ബൈക്ക്‌ മുന്നോട്ട്‌ അമിതവേഗത്തില്‍ കുതിക്കുകയായിരുന്നു.രാഷ്ര്‌ടപതി കോളജിലുണ്ടായിരുന്നസമയത്താണ്‌ ബൈക്കില്‍ മൈതാനത്തിന്റെ പ്രവേശന കവാടത്തിന്‌ സമീപത്തു കൂടി ഇവര്‍ കടന്നു പോയത്‌. എന്നാല്‍ സംഭവത്തില്‍ സുരക്ഷാ വീഴ്‌ച ഉണ്ടായിട്ടില്ലന്ന്‌ പാലാ ഡി.വൈ.എസ.്‌പി കെ.സദന്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഉയർന്ന വൈദ്യുതി ആവശ്യകത മുൻദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 800 മുതൽ 900 മെഗാവാട്ട്...

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ; സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരം

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് കെഎസ്ആർടിസിയിൽ സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരം. ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ മികച്ച യാത്രാസൗകര്യം...

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി കായികതാരങ്ങൾക്കും അവരുടെ പരിശീലകർക്കും വൻ പാരിതോഷികങ്ങൾ പ്രഖ്യാപിച്ച് കായിക വകുപ്പ് മന്ത്രി

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി കായികതാരങ്ങൾക്കും അവരുടെ പരിശീലകർക്കും വൻ പാരിതോഷികങ്ങൾ പ്രഖ്യാപിച്ച് കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്.'ഓപ്പറേഷൻ കളരി'യുമായി ബന്ധപ്പെട്ട്...

മാസപ്പടി കേസ്: പിണറായി വിജയൻ രാജിവെക്കണമെന്ന് ഷോൺ ജോർജ്

മാസപ്പടി കേസിൽ പിണറായി വിജയനും കുടുംബത്തിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡി.ജി.പിയ്ക്ക് കത്ത് നൽകിയ സാഹചര്യത്തിൽ,...