കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണ നടപടികൾ ആരംഭിച്ചു

കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണ നടപടികൾ ആരംഭിച്ചു. സംസ്ഥാനത്ത് ഇന്ന് മുതൽ എനുമറേഷൻ ഫോമിൻ്റെ പ്രിൻ്റിംഗ് നടക്കും. എസ്ഐആറിനെതിരെ എതിരെ പ്രതിഷേധം ശക്തമാക്കാൻ ആണ് ബിജെപി ഇതര സംസ്ഥാനങ്ങളുടെ തീരുമാനം. എസ്ഐആറിൽ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം അടക്കമുള്ള നടപടികളാണ് നവംബർ 3 വരെ നടക്കുക. നവംബർ 4 മുതലാണ് വീടുകൾ കയറിയുള്ള വിവരശേഖരണം. എസ്ഐആർ രണ്ടാം ഘട്ടം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച 12 സംസ്ഥാനങ്ങളിലെയും വോട്ടർപട്ടിക നിലവിൽ മരവിപ്പിച്ചിട്ടുണ്ട്. ബിഎൽഒമാർ വഴി ഫോമുകൾ വോട്ടർമാരിലേക്ക് എത്തിക്കും. കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ കലക്ടർമാരുമായി ഇന്ന് ചർച്ച നടത്തും. നാളെ രാഷ്ട്രീയകക്ഷികളുമായും രത്തൻ ഖേൽകർ ചർച്ച നടത്തും. അതേസമയം, എസ്ഐആറിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കേരളം,ബംഗാൾ തമിഴ്ന സംസ്ഥാനങ്ങളുടെ തീരുമാനം

Leave a Reply

spot_img

Related articles

പ്രധാൻ്റെ രാജി ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് സൂചന; വകുപ്പ് മാറ്റിയേക്കും

ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്ന് സൂചന.മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കാം എന്ന് ഉച്ചയ്ക്കുള്ള ചർച്ചയില്‍ സിജെപിയെ കേന്ദ്രസർക്കാർ അറിയിക്കും. പ്രധാൻ്റെ വകുപ്പ് മാറ്റി...

സിജെപി സമരത്തിന് ഐക്യദാർഢ്യം; ഭരണഘടന കയ്യിലേന്തി ആസാദി യാത്രയുമായി വേടന്‍

ഡല്‍ഹിയില്‍ കോക്രോച്ച് ജനതാപാർട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാപ്പർ വേടന്‍റെ ആസാദി യാത്ര ഞായറാഴ്ച കൊച്ചിയില്‍ നടക്കും.വൈകിട്ട് 3ന് ഭരണഘടന...

സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധിച്ച്‌ കോക്രോച്ച്‌ ജനത പാർട്ടി നടത്തിവന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക് നടത്തിവന്ന നിരാഹാര...

നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടിൽ തന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടിൽ തന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ .സർക്കാർ സമഗ്രമായ ചർച്ചയ്ക്ക് സന്നദ്ധത...