വഖഫ് രജിസ്ട്രേഷൻ; ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

വഖഫ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. രജിസ്ട്രേഷൻ കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സമസ്ത നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്. വഖഫ് ഭേദഗതി നിയമം അനുസരിച്ച് വഖഫ് സ്വത്തുകൾ മൂന്നുമാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യണമെന്ന് പുതിയ നിയമം അനുശാസിക്കുന്നു. ഭേദഗതി നിയമത്തെ ചോദ്യംചെയ്തുള്ള ഹരജികളിൽ സുപ്രീംകോടതിയിൽ വാദം പൂർത്തിയായെങ്കിലും വിധിപ്രസ്ത‌ാവത്തിന് പിന്നെയും മാസങ്ങൾ വേണ്ടിവന്നു. വിധി പുറത്തുവന്നപ്പോൾ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഭാഗങ്ങൾ റദ്ദാക്കിയിരുന്നില്ല. ഇതേത്തുടർന്നാണ് രജിസ്ട്രേഷന് കൂടുതൽ സമയം തേടി സമസ്‌ത സുപ്രീംകോടതിയെ സമീപിച്ചത്.

Leave a Reply

spot_img

Related articles

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പിടികൂടി പൊലീസ്.പശ്ചിമ ബംഗാൾ സ്വദേശിയായ പ്രൊവത് ദാസ് ആണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. കൊല്ലപ്പെട്ട യുവതി...

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ്; വിചാരണയ്ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ.കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസിന്റെ വിചാരണ നടപടികൾക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു.കൊല്ലം...

ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഉയർന്ന വൈദ്യുതി ആവശ്യകത മുൻദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 800 മുതൽ 900 മെഗാവാട്ട്...

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ; സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരം

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് കെഎസ്ആർടിസിയിൽ സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരം. ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ മികച്ച യാത്രാസൗകര്യം...