റഫേല്‍ യുദ്ധവിമാനത്തില്‍ യാത്രയ്‌ക്കൊരുങ്ങി രാഷ്‌ട്രപതി ദ്രൗപദി മുർമു

ഇന്ത്യൻ പ്രതിരോധസേനയുടെ കരുത്തായ റഫേല്‍ യുദ്ധവിമാനത്തില്‍ യാത്രയ്‌ക്കൊരുങ്ങി രാഷ്‌ട്രപതി ദ്രൗപദി മുർമു. ഹരിയാനയിലെ അംബാലയില്‍ നിന്നാണ് രാഷ്‌ട്രപതി യാത്രയ്‌ക്ക് തയാറെടുക്കുന്നത്. ഇത് സംബന്ധിച്ച്‌ രാഷ്‌ട്രപതി ഭവൻ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. വ്യോമസേനയുടെ ആധുനിക റാഫേല്‍ യുദ്ധവിമാനത്തില്‍ പറക്കുന്ന ആദ്യ രാഷ്‌ട്രപതിയായിരിക്കും ദ്രൗപദി മുർമു. രണ്ടാം തവണയാണ് രാഷ്‌ട്രപതി യുദ്ധവിമാനത്തില്‍ യാത്ര ചെയ്യുന്നത്. നേരത്തെ സുഖോയിലും മുർമു യാത്ര ചെയ്തിരുന്നു. 2023 ഏപ്രിലില്‍ അസമിലെ തേസ്പൂർ വ്യോമസേനാ സ്റ്റേഷനില്‍ നിന്നാണ് രാഷ്‌ട്രപതി യുദ്ധവിമാനത്തില്‍ സ‍ഞ്ചരിച്ചത്.

Leave a Reply

spot_img

Related articles

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക്; വേദി ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റി

72 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു. ഗുജറാത്തിലെ കേവാഡിയയിലുള്ള (ഏകതാ നഗർ) 'സ്റ്റാച്യൂ ഓഫ് യൂണിറ്റി'യാണ്...

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് സിജെപി നേതാക്കളുടെ പ്രതിഷേധ മാർച്ച്‌

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിലേക്ക് സിജെപി നേതാക്കളുടെ...