ബിൽ അടയ്ക്കാത്തതിന് വീട്ടിലെ ഫ്യൂസ് ഊരി കെഎസ്ഇബി; വൈരാഗ്യത്തിൽ യുവാവ് 50 ട്രാൻസ്ഫോമറുകളിലെ ഫ്യൂസ് തകർത്തു

22,000 രൂപ വൈദ്യുതി ബിൽ അടയ്ക്കാത്തതിന് വീട്ടിലെ കണക്‌ഷൻ കെഎസ്ഇബി വിച്‌ഛേദിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവ് നഗരത്തിലെ 50 ട്രാൻസ്ഫോമറുകളിലെ ഫ്യൂസ് തകർത്തു.കാസർകോടാണ് സംഭവം. വ്യാപാര സ്‌ഥാപനങ്ങളിലേതുൾപ്പെടെ എണ്ണായിരത്തിലേറെ ഉപയോക്‌താക്കൾക്ക് 2 മണിക്കൂർ വൈദ്യുതി മുടങ്ങി.കഴിഞ്ഞ 12 നായിരുന്നു പണം അടയ്ക്കേണ്ട അവസാന തീയതി. 13-ാം തീയതി മുതൽ വിവിധ തരത്തിൽ കെഎസ്ഇബി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ യുവാവ് ഇന്നലെ രാവിലെ കണക്ഷൻ വിഛേദിച്ചതോടെ അക്രമാസക്തനാവുകയായിരുന്നു.കുഡ്‌ലു ചുരി കാള്യയങ്കോട്ടുള്ള യുവാവ് ഒടുവിൽ പൊലീസ് പിടിയിലായി.

Leave a Reply

spot_img

Related articles

ഓർത്തഡോക്സ് സഭ: മെത്രാപ്പോലീത്ത സ്ഥാനാർത്ഥികളെ ഇന്ന് തിരഞ്ഞെടുക്കും

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനേജിം​ഗ് കമ്മിറ്റി യോ​ഗം ഇന്ന് രാവിലെ 10ന് കോട്ടയം പഴയ സെമിനാരിയിൽ ചേരും. പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ...

കൗൺസിലർ സുഗതന് അയോഗ്യത ഭീഷണി നിലനിൽക്കെ അവധി അപേക്ഷ പാസാക്കാനുള്ള നീക്കവുമായി ബിജെപി

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന് അയോഗ്യത ഭീഷണി നിലനിൽക്കെ തിരുവനന്തപുരം കോർപ്പറേഷൻ നിർണായക കൗൺസിൽ യോഗം ഇന്ന്‌ നടക്കും.സുഗതൻ...

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്.ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയിലുള്ള വാടക വീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ താമസിപ്പിച്ചിരുന്ന തമിഴ്നാട്...

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി.ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി.അഞ്ച് വര്ഷം മുമ്പുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ബുധനാഴ്ച...