മെട്രോ തൂണുകൾക്കിടയിലുള്ള സ്ഥലത്ത് കിടന്നുറങ്ങിയ 56കാരനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം

കൊച്ചി നഗരത്തിൽ മെട്രോ തൂണുകൾക്കിടയിലുള്ള സ്ഥലത്ത് കിടന്നുറങ്ങിയ 56കാരനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം.പിറവം കാരക്കോട് അഞ്ചു സെന്റ് കോളനി നെല്ലിക്കുഴി വീട്ടിൽ ജോസഫ് മാത്യുവാണ് (56) ആക്രമിക്കപ്പെട്ടത്. ശരീരമാസകലം പൊള്ളലേറ്റ ജോസഫ് ചികിത്സയിലാണ്.തീ കൊളുത്തിയെന്നു കരുതുന്ന കടവന്ത്ര സ്വദേശി ആന്റപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പണമിടപാടിനെ ചൊല്ലിയുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് കരുതുന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ സഹോദരൻ അയ്യപ്പൻ റോഡില്‍ മെട്രോ തൂണുകൾക്കിടയിലുള്ള സ്ഥലത്തു കിടന്നുറങ്ങുകയായിരുന്നു ജോസഫിനെ ആന്റപ്പൻ പെട്രോളിച്ച് തീകൊളുത്തുകയായിരുന്നു. ജോസഫിന്റെ പോക്കറ്റിൽനിന്ന് ആന്റപ്പൻ എടുത്ത പണം തിരികെ ചോദിച്ചതിന്റെ വിരോധമാണ് ആക്രമണത്തിനു കാരണം.

Leave a Reply

spot_img

Related articles

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ പെരിങ്ങാശേരിയില്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു.തൊടുപുഴ പെരിങ്ങാശ്ശേരി ബൗണ്ടറി ഈന്തുങ്കല്‍ രാജു (മണി 58) ആണ് മരിച്ചത്. രാജുവിനെ...

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍.അട്ടപ്പാടിയില്‍ വയോദികനെ തലയ്ക്കടിച്ചു കൊന്നു യുവതി.അട്ടപ്പാടി ദാസന്നൂര്‍ ആദിവാസി ഊരിലാണ് വയോധികനെ ബന്ധുവായ...

ഇടുക്കിയിൽ കുടുംബ വഴക്കിനിടെ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കി ആൽപ്പാറയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു.ആൽപ്പാറ സ്വദേശി രാജൻ (26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ പിതൃസഹോദരിയുടെ മകനായ അനൂപിനെ കഞ്ഞിക്കുഴി പൊലിസ്...

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി തിരച്ചില്‍ ഊർജിതമാക്കി

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി പോലീസ് തിരച്ചില്‍ ഊർജിതമാക്കി.തെലങ്കാനയിലെ ഹനംകൊണ്ടയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്. അസ്ഹറുദ്ദീൻ എന്നയാളാണ്...