തദ്ദേശ തെരഞ്ഞെടുപ്പ്; യു ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി

തദ്ദേശ തെരഞ്ഞെടുപ്പ്; യു ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി.ആശമാർക്ക് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും 2000 രൂപ അനുവദിച്ച് നൽകുന്നത് ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ വിശദമായ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് പ്രകടന പത്രിക അവതരിപ്പിക്കുന്നതെന്ന് യു ഡി എഫ് നേതാക്കൾ പറഞ്ഞു. പ്രകടന പത്രികയിൽ നടപ്പിലാക്കാൻ പറ്റാത്ത യാതൊന്നും ഉൾപെടുത്തിയിട്ടില്ല.കൃത്യമായ ആസൂത്രണം, പദ്ധതി നിർവഹണത്തിലെ ക്ലിപ്തത എന്നിവ മുഖ്യം.

പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ….

  • സീറോ വേസ്റ്റ് എന്നതാണ് യു ഡി എഫ് ലക്ഷ്യം.
  • ദാരിദ്ര്യ നിർമജനത്തിന് ആശ്രയ 2.
  • തെരുവുനായ ശല്യത്തിൽ നിന്നും കേരളത്തെ രക്ഷിക്കും.
  • പൊതുജന ആരോഗ്യത്തിനായി രോഗങ്ങൾ തടയാൻ പ്രത്യേക സ്‌ക്വാഡ്.
  • വന്യജീവികളിൽ നിന്നും ആളുകളെ രക്ഷിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രത്യേക അധികാരം.
  • എല്ലാവർക്കും ഭവന പദ്ധതി, തൊഴിലുറപ്പ് പദ്ധതി.
  • വായന പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതി.
  • ഹരിത കർമ്മ സേനയെ കൂടുതൽ കാര്യക്ഷമമാക്കും.
  • തെരുവുകളിൽ തോറും ഹെല്പ് ലൈൻ നമ്പർ വച്ചു കൊണ്ട് തെരുവ് വിലക്കുകൾ ഉറപ്പ് വരുത്തും.
  • ആധുനിക സംവിധാനങ്ങളുള്ള മാർക്കറ്റ്.
  • പൊതുവിടങ്ങളിലെ കംഫർട് സ്റ്റേഷനുകൾ സംസ്ഥാനത്ത് ഉടനീളം.
  • ദുരന്ത നിവാരണത്തിന് തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരം, സ്ത്രീകൾക്കുള്ള പ്രത്യേക ഫണ്ട്‌ 15%, യുവാക്കൾക്കും പ്രത്യേക ഫണ്ട്‌ അനുവദിക്കും.
  • ക്ഷേമ പെൻഷൻ മസ്റ്ററിങ് രണ്ട് വർഷത്തിൽ ഒരിക്കലാക്കും.
  • ആത്മഹത്യകൾ കുറക്കുന്നതിന് വേണ്ടി മെന്റൽ ഹെൽത്ത് പദ്ധതി.
  • മയക്കുമരുന്നിൽ നിന്നും യുവാക്കളെ രക്ഷിക്കുന്നതിനു പ്രത്യേക പദ്ധതി.
  • നൈറ്റ്‌ ലൈഫ് പ്രോത്സാഹിപ്പിക്കാൻ പദ്ധതി.
  • പിൻവാതിൽ നിയമനം പൂർണമായും തടയും.
  • തദ്ദേശ സ്ഥാപനങ്ങളെ കാർബൺ ന്യൂട്രൽ ആക്കിമാറ്റും.
  • പുഴ ഒഴുകാൻ കനിവൊഴുകാൻ – പുഴവെള്ളം കയറുന്നത് തടയാൻ പദ്ധതി.
  • വാർഡുകൾക്ക് ഉപാതി രഹിതമായ ഫണ്ട്‌ അനുവദിക്കും – ചരിത്രത്തിൽ ആദ്യമായി.
  • അപകടത്തിൽപെടുന്നവർക്ക് അടിയന്തിര സഹായം നൽകാൻ ഫണ്ട്.

Leave a Reply

spot_img

Related articles

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം.ശബരിമലയിലെ നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ദേവസ്വം സെക്രട്ടറിയുടെ റിപ്പോർട്ട്. കൃത്രിമം നടന്നിട്ടുള്ളത് എവിടെയാണന്ന് കണ്ടെത്താൻ...

ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിനു വിളിച്ച കരയോഗം പിരിച്ചുവിട്ട് എൻ എസ് എസ്; നടപടി നേതൃത്വത്തെ ആക്ഷേപിച്ചെന്ന പരാതിക്ക് പിന്നാലെ

എൻ എസ് എസിന്റെ മുൻ ഡയറക്ടർ ബോർഡ് മെമ്പറും, മുൻ താലൂക്ക് യൂണിയൻ പ്രസിഡന്റുമായിരുന്ന കെ ബി ഗണേഷ്‌ കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ച കരയോഗം...

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ .ഫീൽഡ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥർ എല്ലാ ദിവസവും ഡ്യൂട്ടി...