ബാലവേല-കൗമാരത്തൊഴില്‍: ശരണബാല്യം ജോയിന്റ് ഡ്രൈവ് സംഘടിപ്പിച്ചു

ശരണബാല്യം പദ്ധതിയുടെ ജോയിന്റ് ഡ്രൈവിന്റെ ഭാഗമായി പാണ്ടിക്കാട് ബസ് സറ്റാന്‍ഡ് പരിസരത്ത് ബാലവേല, ബാലഭിക്ഷാടനം എന്നിവയില്ലെന്നു ഉറപ്പുവരുത്താന്‍ പരിശോധന നടത്തി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ റെസ്‌ക്യൂ ഓഫീസര്‍ പി.എം. ആതിരയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വ്യാപാരസ്ഥാപനങ്ങള്‍ ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ ബാലവേല, കൗമാരത്തൊഴില്‍ എന്നീ സാഹചര്യത്തില്‍ കുട്ടികള്‍ ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. കുട്ടികള്‍ അല്ലായെന്നു ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ജോലിക്ക് എടുക്കുവാന്‍ പാടുള്ളൂവെന്നും ഇവരുടെ രേഖകള്‍ കൃത്യമായി പരിശോധിക്കണമെന്നും നിര്‍ദ്ദേശം നല്‍കി.
ബാല -കൗമാരത്തൊഴില്‍ നിരോധനവും നിയന്ത്രണവും നിയമം 1986 പ്രകാരം കുട്ടികളെ ജോലിക്ക് എടുക്കുന്നതും കൗമാരപ്രായക്കാരെ അപകടകരമായ സാഹചര്യങ്ങളില്‍ ജോലിക്ക് എടുക്കുന്നതും ശിക്ഷാര്‍ഹമാണ്. കൂടാതെ ഇത്തരം സാഹചര്യങ്ങളില്‍ കുട്ടികളെ കാണുകയാണെങ്കില്‍ വിവരമറിയിക്കണം. ബാലവേല സംബന്ധിച്ച വിവരം അറിയിക്കുന്നതിന് പോസ്റ്ററുകള്‍ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും പതിപ്പിച്ചിട്ടുണ്ട്. ഫോണ്‍- 0483-2978888.

Leave a Reply

spot_img

Related articles

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...