ധർമേന്ദ്രയുടെ നിര്യാണത്തിൽ നിയമസഭാസ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു

ധർമേന്ദ്രയുടെ നിര്യാണത്തിൽ നിയമസഭാസ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു .

ഇതിഹാസ താരം ധർമേന്ദ്രയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഇതിഹാസ താരം ധർമേന്ദ്രയുടെ വിയോഗവാർത്ത വേദനിപ്പിക്കുന്നതാണ്.’ഹീ-മാൻ’ എന്ന വിശേഷണത്തിലൂടെ ഇന്ത്യൻ സിനിമയിൽ പൗരുഷത്തിന്റെ പ്രതീകമായി മാറിയ അദ്ദേഹം, ആറ് പതിറ്റാണ്ടിലേറെ കാലം വെള്ളിത്തിരയിൽ വിസ്മയങ്ങൾ തീർത്തു.’ഷോലെ’, ‘ചുപ്കെ ചുപ്കെ’, ‘സീത ഔർ ഗീത’ തുടങ്ങി എണ്ണമറ്റ ചിത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി.കലാരംഗത്തെ സംഭാവനകൾക്ക് രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ കലാലോകത്തിന് വലിയ നഷ്ടമാണ്.അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.ആദരാഞ്ജലികൾ.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...