ശബരിമല സ്വർണക്കൊള്ള: കുറ്റാരോപിതരെ സംരക്ഷിക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത്; വി മുരളീധരൻ

ശബരിമല സ്വർണക്കൊള്ളയിൽ കുറ്റാരോപിതരെ സംരക്ഷിക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. ശബരിമല കടന്ന് പോകുന്നത് വൻ പ്രതിസന്ധിയിലൂടെയാണ്. രണ്ട് ദേവസ്വം പ്രസിഡന്റുമാർ അറസ്റ്റിലായത് കേട്ടു കേൾവി ഇല്ലാത്ത സംഭവമാണ്.നിലവിലെ അന്വേഷണത്തിൽ ഭക്തർക്ക് സംശയമുണ്ടെന്നും കേന്ദ്ര ഏജൻസി തന്നെ അന്വേഷിക്കണമെന്നും ശബരിമല ദർശനത്തിന് എത്തിയ വി മുരളീധരൻ ആവശ്യപ്പെട്ടു. എ പത്മകുമാർ ദൈവത്തെ പോലെ കണക്കാക്കിയ ആൾ ആരെന്നത് പുറത്തുവരണം. പത്കുമാറിനെ സി പി എം ഇപ്പോഴും സംരക്ഷിക്കുന്നത് പത്കുമാര്‍ വാ പൊളിച്ചാല്‍ കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യേണ്ടി വരും എന്നതിനാലാണെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു.ശബരിമല കൊള്ളയിൽ സി പി എം അന്വേഷണക്കമ്മിഷനെ നിയോഗിക്കുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.സ്ഥാനം ഒഴിഞ്ഞ ദേവസ്വം പ്രസിഡന്റിന്റെ പങ്കും പുറത്തു വരണം. മണ്ഡലകാല മുന്നൊരുക്കം നടത്താതെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൊള്ളയ്ക്ക് കൂട്ടു നില്‍ക്കുകയായിരുന്നു ബോർഡ്.ഭക്തര്‍ക്ക് കുടിവെള്ളും ശുചിമുറിയും ഒരുക്കാന്‍ പോലും സമയമില്ലായിരുന്നു എന്നും വി മുരളീധരൻ പറഞ്ഞു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....