ശബരിമല സ്വര്‍ണ്ണക്കൊള്ള; എ പത്മകുമാറിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം മുന്‍ പ്രസിഡന്‍റ് എ.പത്മകുമാറിനെ എസ്ഐടി ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. പത്മകുമാര്‍ നടത്തുന്ന വെളിപ്പെടുത്തൽ ഇനി നിര്‍ണ്ണായകമാണ്. മുരാരി ബാബുവിന്‍റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും.ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ. പത്മകുമാറിനെ വിലങ്ങണിയിക്കേണ്ടെന്ന് നിര്‍ദേശമുണ്ട്. ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ഉദ്യോഗസ്ഥ നിര്‍ദേശം ലഭിച്ചത്. കഴിഞ്ഞ ദിവസം ദേവസ്വം മുന്‍ കമ്മിഷണര്‍ എന്‍.വാസുവിനെ കൈവിലങ്ങണിയിച്ചത് വിവാദമായിരുന്നു. എന്നാല്‍ ‘ഒരു കയ്യില്‍ വിലങ്ങിടട്ടേ എന്ന് വാസുവിനോട് ചോദിച്ച് അനുമതി വാങ്ങിയ ശേഷമാണ് വിലങ്ങിട്ടതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. വകുപ്പുതല അന്വേഷണത്തിലാണ് പൊലീസുകാര്‍ മൊഴി നല്‍കിയത്. 

എന്‍.വാസുവിനെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ വിലങ്ങണിയിച്ചത് നിയമവിരുദ്ധമാണെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അക്രമ സ്വഭാവമുള്ളവര്‍ ചാടിപ്പോകാന്‍ സാധ്യതയുള്ളവര്‍, യുഎപിഎ പോലുള്ള അതിഗുരുതര കുറ്റകൃത്യങ്ങളില്‍പ്പെട്ടവര്‍, ആത്മഹത്യാപ്രവണത പുലര്‍ത്തുന്നവര്‍ എന്നിവരെ മാത്രം കൈവിലങ്ങ് അണിയിച്ചാല്‍ മതിയെന്നാണ് സുപ്രീംകോടതി ഉത്തരവില്‍ പറയുന്നത്. വാസുവിന്‍റെ കേസില്‍ ഈ സാഹചര്യങ്ങള്‍ ഇല്ലാതിരിക്കെ അനാവശ്യമായാണ് വിലങ്ങിടീച്ചത് എന്നാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. തുടര്‍ന്നാണ് തിരുവനന്തപുരം കമ്മിഷണര്‍ എ.ആര്‍.ക്യാംപിലെ ഡപ്യൂട്ടി കമാന്‍ഡന്‍റിനോട് റിപ്പോര്‍ട്ട് തേടിയത്. 

Leave a Reply

spot_img

Related articles

വീണ് തോളിന് ഗുരുതരമായി പരിക്കേറ്റ അഭയാരണ്യത്തിലെ കുട്ടിയാനയെ ചികിത്സക്കായി ഇന്ന് ഗുജറാത്തിലെ വൻതാരയിലേക്ക് കൊണ്ടുപോകും

വീണ് തോളിന് ഗുരുതരമായി പരിക്കേറ്റ കോടനാട് അഭയാരണ്യത്തിലെ കുട്ടിയാനയെ ചികിത്സക്കായി ഇന്ന് ഗുജറാത്തിലെ വൻതാരയിലേക്ക് കൊണ്ടുപോകും.ജന്മനാ അസ്ഥിവൈകല്യമുള്ള ഈ കുട്ടിയാന കഴിഞ്ഞ ഏപ്രിലിലാണ് കോടനാട്...

സിഐടിയു സംസ്ഥാന സമ്മേളനം കോട്ടയത്ത് ഇന്ന് ആരംഭിക്കും

സിഐടിയു സംസ്ഥാന സമ്മേളനത്തിന് ഇന്ന് അക്ഷര നഗരിയിൽ കൊടി ഉയരും. സമ്മേളനത്തിൽ 625 പ്രതിനിധികൾ പങ്കെടുക്കും.ഇന്ന് വൈകുന്നേരം 4 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള...

ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ...

ട്രെയിൻ തട്ടി യുവാവ് മരിച്ചു

ചിറയിൻകീഴ് ശാർക്കര റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു.വെള്ളല്ലൂർ കിളിവീട്ടിൽ ജഗതന്റെ മകനും കഴക്കൂട്ടം കുളത്തൂരിൽ താമസക്കാരനുമായ ജോഷ്മീൻ (36) ആണ്...