എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ ഇ ഡി

എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്.വൈകാതെ ഫസല്‍ ഗഫൂര്‍ ഇ ഡിക്ക് മുന്നില്‍ ഹാജരായേക്കും. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയില്‍ എടുത്ത ഫെമ ലംഘനം നടത്തിയെന്ന കേസിലാണ് ഇ ഡി നടപടി.കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഫസല്‍ ഗഫൂറിനെ ഇഡി കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്ത ശേഷം ഉപാധികളോടെ വിട്ടയക്കുകയുമായിരുന്നു. തുടര്‍ന്ന് ഇന്നോ നാളെയോ ഇ ഡിക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഓസ്‌ട്രേലിയയ്ക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്തില്‍ കുടുംബത്തോടൊപ്പം എത്തിയപ്പോഴാണ് ഫസല്‍ ഗഫൂറിനെ ഇ ഡി കസ്റ്റഡിയിലെടുക്കുന്നത്. യാത്ര തടയുകയും ചെയ്തു.വിമാനത്താവളത്തില്‍ നിന്നും നാടകീയമായാണ് ഫസല്‍ ഗഫൂറിനെ കസ്റ്റഡിയില്‍ എടുത്തത്. ഇ ഡിയുടെ ലുക്ക് ഔട്ട് സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് യാത്ര വിലക്കിയത്. വിദേശ യാത്ര ഫസല്‍ ഗഫൂര്‍ ഒഴിവാക്കുകയും ചെയ്തു.ഹാജരാകാന്‍ ആവശ്യപ്പെട്ട് പലതവണ ഫസല്‍ ഗഫൂറിന് ഇ ഡി നോട്ടീസ് അയച്ചതായാണ് വിവരം. ഹാജരാകാത്തതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍ ഇ മെയിലിലാണ് തനിക്ക് നോട്ടീസ് ലഭിച്ചതെന്നും അതിനാല്‍ ശ്രദ്ധിച്ചില്ലെന്നുമാണ് ഫസല്‍ ഗഫൂറിന്റെ വിശദീകരണം.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര...

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി.അപേക്ഷകർ വ്യത്യസ്ത സമുദായക്കാരായതിനാൽ ‘സ്നേഹബന്ധം’ തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിചിത്ര...

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് കെ.സി. വേണുഗോപാല്‍

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.ഫെയ്‌സ്ബുക്കിലൂടെയാണ് കെസി വേണുഗോപാല്‍ ഇക്കാര്യം പങ്കുവെച്ചത്. 'നേരിനൊപ്പം: പോരാട്ടങ്ങള്‍...

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല; കുടമാറ്റം സമയം കുറയ്ക്കും, തൃശ്ശൂർ കളക്ടറേറ്റിൽ നടന്ന ഉന്നത തലയോഗത്തിൽ തീരുമാനം

ഇത്തവണ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല.കുടമാറ്റം സമയം കുറയ്ക്കും. ആചാരപരമായ ചടങ്ങുകൾക്ക് മാറ്റമില്ലാതെ പൂരം സംഘടിപ്പിക്കും. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും ഭംഗിയായി തന്നെ നടക്കും....