മുനമ്പത്തെ നിരാഹാര സമരം നാളെ അവസാനിപ്പിക്കും

വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് മുനമ്പം ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന നിരാഹാര സമരം നാളെ അവസാനിപ്പിക്കും. മുനമ്പം തീരത്ത് താമസിക്കുന്ന ഏകദേശം 250 കുടുംബങ്ങൾ കുഴുപ്പിള്ളി, പള്ളിപ്പുറം വില്ലേജുകളിലായി കരം അടയ്ക്കുകയും പോക്കുവരവ് ചെയ്യുന്നതിന് വേണ്ടി കുഴുപ്പിള്ളി വില്ലേജിൽ ഹെൽപ് ഡെസ്ക് തുറക്കാം എന്ന് മന്ത്രി പി. രാജീവ് ഉറപ്പു നൽകുകയും ചെയ്‌ത സാഹചരത്തിലാണ് സമരം അവസാനിപ്പി ക്കുന്നത് എന്ന് ഭൂസംരക്ഷണ സമിതി കോർ കമ്മിറ്റി അറിയിച്ചു.

മന്ത്രി പി.രാജീവ്, കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ എന്നിവർ നാളെ 2.30ന് എത്തി സമരപ്പന്തലിൽ നിരാഹാരം അനുഷ്‌ഠിക്കുന്നവർക്ക് നാരങ്ങനീരു നൽകി സമരം അവസാനിപ്പിക്കു മെന്ന് കോർ കമ്മിറ്റി അംഗങ്ങളായ ഫാ. ആന്റണി സേവ്യർ തറയിൽ, ജോസഫ് റോക്കി പാലക്കൽ, ജോസഫ് ബെന്നി കുറുപ്പശേരി, മുരുകൻ കാതികുളത്ത്, രഘു കടുവങ്കശ്ശേരി, ഉണ്ണി പള്ളത്താംകുളങ്ങര എന്നിവർ അറിയി ച്ചു. മുനമ്പം ജനതയുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്ക ണമെന്ന് ആവശ്യപ്പെട്ടാണ് 400 ലേറെ ദിവസമായി മുനമ്പത്ത് സമരം നടന്നുവരുന്നത്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....