അസുഖത്തെ തുടർന്ന് അച്ഛൻ ആശുപത്രിയിലായ മനോവിഷമത്തിൽ മകൻ ആത്മഹത്യ ചെയ്‌തു, പിന്നാലെ പിതാവും മരിച്ചു

അച്ഛൻ അസുഖത്തെ തുടർന്ന് ആശുപത്രിയിലായ മനോവിഷമത്തിൽ മകൻ വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്‌തു.മകന്റെ മരണ വാർത്തയറിയാതെ മണിക്കൂറുകൾക്കുള്ളിൽ പിതാവും മരിച്ചു.കോഴിക്കോട് മൊടക്കല്ലൂർ എയുപി സ്കൂളിലെ റിട്ട. അധ്യാപകനും കലാസാംസ്‌കാരിക പ്രവർത്തകനുമായിരുന്ന നാലുപുരയ്ക്കൽ പി ബാലൻ, മകൻ ജിതേഷ്(42) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ജിതേഷിനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബാലൻ മൊടക്കല്ലൂരിലെ ആശുപത്രിയിൽ ചികിത്സയിലായതിന് പിന്നാലെ ജിതേഷ് കടുത്ത മാനസിക പ്രയാസം അനുഭവിച്ചിരുന്നതായാണ് സൂചന. പിന്നീട് രാത്രിയോടെ ബാലനും മരിക്കുകയായിരുന്നു. സത്യവതിയാണ് ബാലന്റെ ഭാര്യ. മറ്റുമക്കൾ: ബിജേഷ്(അസി. പ്രൊഫസർ, മുചുകുന്ന് ഗവ. കോളേജ്), സബിത(അധ്യാപിക, വയനാട് വാരമ്പറ്റ ജിവിഎച്ച്എസ്എസ്). മരുമക്കൾ: ലസിത, അഡ്വ. രഞ്ജിത്ത് കുമാർ.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....