മുകേഷും ,രാഹുലും ചെയ്ത പ്രവൃത്തി ഒന്നുതന്നെയാണെന്നും മുകേഷ് പീഡിപ്പിച്ച സ്ത്രീക്കും മാനമുണ്ടന്നും കെ.മുരളീധരൻ

സി.പി.എം എം.എല്‍.എ മുകേഷും ,രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയും ചെയ്ത പ്രവൃത്തി ഒന്നുതന്നെയാണെന്നും മുകേഷ് പീഡിപ്പിച്ച സ്ത്രീക്കും മാനമുണ്ടന്നും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ.എല്ലാ സ്ത്രീകള്‍ക്കും മാനവും മര്യാദയും ഉണ്ട്. അതിനെതിരായിട്ട് ആരെങ്കിലും പ്രവർത്തിച്ചാല്‍ അത് ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. അതിനെയൊന്നും പാർട്ടി ചോദ്യം ചെയ്യുന്നില്ല. പക്ഷേ അതിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ആരെങ്കിലും ശ്രമിച്ചാല്‍ പ്രതിരോധിക്കുമെന്നും മുരളീധരൻ പറഞ്ഞു.

‘സമാന കേസ് നേരിടുന്ന മുകേഷിന് പ്രത്യേകിച്ച്‌ വലിയ മാന്യത വല്ലതും ഉണ്ടോ? രണ്ടും ചെയ്ത പ്രവൃത്തി ഒന്നു തന്നെയാണ്. സ്ത്രീകളുടെ നേരെ ആര് കളിച്ചാലും ശരിയല്ല. അത് മുകേഷ് ആണെങ്കിലും മാങ്കൂട്ടത്തില്‍ ആണെങ്കിലും. പാർട്ടിക്ക് ആ കാര്യത്തില്‍ വ്യക്തമായ സ്റ്റാൻഡ് ഉണ്ട്. ഞങ്ങള്‍ ആദ്യം തന്നെ ആക്ഷൻ എടുത്തു. സ്വർണം കട്ട കള്ളന്മാരും മറ്റേ കള്ളന്മാരും എല്ലാം കൂടി വന്നിട്ട് ഞങ്ങളെ മര്യാദ പഠിപ്പിക്കാൻ വരണ്ട. അത്രയേ ഉള്ളൂ’ -മുരളീധരൻ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച്‌ വീക്ഷണം പത്രം മുഖപ്രസംഗം എഴുതിയത് സംബന്ധിച്ച ചോദ്യത്തിന്, പത്രത്തിന് അതിന്റെതായ സ്വാതന്ത്ര്യം പാർട്ടി എപ്പോഴും നല്‍കിയിട്ടുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘പത്രത്തിന് പാർട്ടി നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടില്ല. എന്നാല്‍ പാർട്ടിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായി എഴുതാൻ പാടില്ല. അങ്ങനെ എഴുതിയാല്‍ തിരുത്തേണ്ട സ്ഥലത്ത് പാർട്ടി തിരുത്തും. കുറ്റപത്രം സമർപ്പിച്ചിട്ട് പോലും മുകേഷിനെ പോലൊരാള്‍ എംഎല്‍എ സ്ഥാനം രാജി വെക്കാതിരിക്കുകയും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി വന്നപ്പോള്‍ മാത്രം ധാർമികത പറയുകയും ചെയ്യുന്നതിന്റെ തെറ്റുകള്‍ ചൂണ്ടി കാണിച്ചാണ് ആ പത്രം മുഖപ്രസംഗം എഴുതിയിട്ടുള്ളത്.

അല്ലാതെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവൃത്തിയെ ന്യായീകരിക്കാൻ പാർട്ടിയോ പാർട്ടി പത്രമോ തയ്യാറല്ല. രാഹുല്‍ മാങ്കൂട്ടത്തിനെ ഞങ്ങള്‍ അന്ന്തന്നെ പുറത്താക്കി. ആ ചാപ്റ്റർ ഞങ്ങള്‍ അന്നേ ക്ലോസ് ചെയ്തു. പക്ഷേ അതിന്റെ പേരില്‍ ഇപ്പോഴും ഞങ്ങളെ ഉപദേശിക്കാൻ വരുന്നവർ അവരുടെ ജനപ്രതിനിധികളുടെ കാര്യത്തിലാണ് ആദ്യം മാതൃക കാണിക്കേണ്ടത്’ -അദ്ദേഹം പറഞ്ഞു.

‘സ്വർണക്കൊള്ള മറച്ചുവെക്കാൻ രാഹുല്‍ വിഷയം ഉയർത്തി കാണിച്ചാല്‍ അതേ രീതിയില്‍ തന്നെ പ്രതിരോധിക്കാൻ കോണ്‍ഗ്രസും യുഡിഎഫും രംഗത്തുണ്ടാകും. ഇതിൻറെ പേരില്‍ യുഡിഎഫിനെ ഇലക്ഷനില്‍ പരാജയപ്പെടുത്താമെന്ന് മാർക്സിസ്റ്റ് പാർട്ടി കരുതണ്ട. ആ കാര്യത്തില്‍ പാർട്ടി എടുത്ത നിലപാടില്‍ പാർട്ടി ഉറച്ചു നില്‍ക്കുന്നുണ്ട്. അതില്‍ ഒരു മാറ്റം വരുത്തേണ്ട സാഹചര്യം ഇപ്പോഴില്ല. നിരപരാധിത്വം രാഹുല്‍ തെളിയിക്കുന്നത് വരെ അദ്ദേഹത്തെ പാർട്ടിയില്‍ തിരിച്ചെടുക്കില്ല’ -അദ്ദേഹം വ്യക്തമാക്കി.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....