കെഎസ്ആർടിസി ഡ്രൈവറെ തടഞ്ഞ കേസ്: കുറ്റപത്രത്തിൽ എംഎൽഎയും മേയറേയും ഒഴിവാക്കി.ബസ് ഡ്രൈവർ യദുവിനെ ആക്രമിച്ചെന്ന കേസിൽ മേയർ ആര്യ രാജേന്ദ്രൻ ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവ്, മേയറുടെ സഹോദരൻ കെ.എം. അരവിന്ദിൻ്റെ ഭാര്യ ആര്യ എന്നിവരെ ഒഴിവാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അരവിന്ദ് മാത്രമാണ് നിലവിൽ പ്രതി.യദു നൽകിയ സ്വകാര്യ ഹർജി പരിഗണിച്ച് കോടതി നിർദ്ദേശിച്ചത് അനുസരിച്ചാണ് കേസ് എടുത്തത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മേയറെ പ്രതി ചേർക്കണം എന്ന് ആവശ്യപെട്ട് യദു വീണ്ടും കോടതിയെ സമീപിച്ചു.

