ഹജ്ജ് – 2026: വെയ്റ്റിംഗ് ലിസ്റ്റിലെ 391 പേർക്കു കൂടി അവസരം

2026 വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പർ 4783 മുതൽ 5173 വരെയുള്ള അപേക്ഷകർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു.പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ 2025 ഡിസംബർ 15-നകം ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉൾപ്പെടെ ഒരാൾക്ക് 2,77,300/- അടവാക്കണം. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടക്കാവുന്നതാണ്.പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധ രേഖകളും (അപേക്ഷയിൽ അപേക്ഷകനും, നോമിനിയും ഒപ്പിടണം), പണമടച്ച പേ-ഇൻ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കൽ സ്‌ക്രീനിംഗ് & ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് (സർട്ടിഫിക്കറ്റ് ഗവമെന്റ് അലോപ്പതി ഡോക്ടർ പരിശോധിച്ചതാകണം) 2025 ഡിസംബർ 20-നകം ഓൺലൈനായി അപ്ലോഡ് ചെയ്യണം. അല്ലെങ്കിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂർ ഓഫീസിൽ സമർപ്പിക്കുകയോ ചെയ്യേണ്ടതാണ്. വിവരങ്ങൾക്ക് 2026-ലെ സർക്കുലർ നമ്പർ 23 കാണുക.

മെഹ്‌റം ക്വാട്ടയിൽ കേരളത്തിലെ 43 പേർക്കുകൂടി അവസരം-

ഈ വർഷം ഹജ്ജിന് ഇതിനകം തെരഞ്ഞെടുക്കപ്പെട്ട പുരുഷ മെഹ്റം ഹജ്ജിന് പോകുന്നതോടെ പിന്നീട് ഹജ്ജ് നിർവ്വഹിക്കുവാൻ മറ്റു പുരുഷ മെഹ്റം ഇല്ലാത്ത സ്ത്രീകൾക്കായി നീക്കിവെച്ച സീറ്റിലേക്ക് സർക്കുലർ നമ്പർ 16 പ്രകാരം കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചിരുന്നു. മെഹ്്‌റം ക്വാട്ടയിലേക്ക് ഓൺസൈനായി അപേക്ഷ സമർപ്പിച്ചവരിൽ കേരളത്തിൽ നിന്നും 43 പേർക്ക് അവസരം ലഭിച്ചിട്ടുണ്ട്. 500 സീറ്റുകളാണ് ഈ വിഭാഗത്തിനായി മാറ്റിവെച്ചിരുന്നത്. രാജ്യത്താകെ 881 അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഇന്നലെ മുംബൈയൽ വെച്ച് നടന്ന നറുക്കെടുപ്പിലാണ് ഇതിൽ നിന്നും 500 പേരെ തെരഞ്ഞെടുത്തത്. ബാക്കിയുള്ള 381 പേർ വെയ്റ്റീംഗ് ലിസ്റ്റിലാണ്. കേരളത്തിൽ മെഹ്‌റം ക്വാട്ടക്ക് യോഗ്യരായ 79 അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഇതിൽ 43 പേർക്കാണ് അവസരം ലഭിച്ചിരിക്കുന്നത്.മെഹ്്‌റം ക്വാട്ടയിൽ തെരഞ്ഞെടുക്കപ്പെട്ടവർ 2025 ഡിസംബർ 15-നകം ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉൾപ്പെടെ ഒരാൾക്ക് 2,77,300/ അടവാക്കണം.
രേഖകൾ 2025 ഡിസംബർ 20-നകം ഓൺലൈനായി അപ്ലോഡ് ചെയ്യുകയോ, സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂർ ഓഫീസിൽ നേരിട്ട് സമർപ്പിക്കുകയോ ചെയ്യേണ്ടതാണ്. വിവരങ്ങൾക്ക് 2026-ലെ സർക്കുലർ നമ്പർ 22 കാണുക.

Phone: 0483-2710717, 2717572. Website: https://hajcommittee.gov.in, kerlahajcommittee.org
(Sd/-)
ജാഫർ കെ. കക്കൂത്ത്
അസി. സെക്രട്ടറി
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി.

Leave a Reply

spot_img

Related articles

മുത്തങ്ങ കേസിൽ ഇന്നു വിധി പറയും

കൽപറ്റ മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെടുകയും പൊലീസുകാർക്കും വനപാലകർക്കും പരുക്കേൽക്കു കയും ചെയ്ത കേസിൽ ഇന്നു വിധി പറയും.23 വർഷം...

ഓർത്തഡോക്സ് സഭ: മെത്രാപ്പോലീത്ത സ്ഥാനാർത്ഥികളെ ഇന്ന് തിരഞ്ഞെടുക്കും

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനേജിം​ഗ് കമ്മിറ്റി യോ​ഗം ഇന്ന് രാവിലെ 10ന് കോട്ടയം പഴയ സെമിനാരിയിൽ ചേരും. പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ...

കൗൺസിലർ സുഗതന് അയോഗ്യത ഭീഷണി നിലനിൽക്കെ അവധി അപേക്ഷ പാസാക്കാനുള്ള നീക്കവുമായി ബിജെപി

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന് അയോഗ്യത ഭീഷണി നിലനിൽക്കെ തിരുവനന്തപുരം കോർപ്പറേഷൻ നിർണായക കൗൺസിൽ യോഗം ഇന്ന്‌ നടക്കും.സുഗതൻ...

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്.ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയിലുള്ള വാടക വീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ താമസിപ്പിച്ചിരുന്ന തമിഴ്നാട്...