സ്വർണക്കവർച്ച: കൂടുതൽ തെളിവ് കണ്ടെത്തി എസ്ഐടി.ശബരിമലയിലെ സ്വർണം നഷ്‌ടമായതിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ തെളി വുകൾ പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ചു.തിരുവാഭരണ കമ്മിഷണറുടെ സാന്നിധ്യത്തിൽ സ്വർണം പൂശണമെന്നാണ് ദേവസ്വം ബോർഡ് അംഗങ്ങൾ ഒപ്പിട്ട്, പ്രി ന്റ് ചെയ്ത മിനിറ്റ്സിൽ ഉണ്ടായി രുന്നത്. ഇതിൽ പച്ച മഷികൊണ്ട് സ്വർണം ‘കൊണ്ടുപോയി പൂശുന്നതിന്’ എന്ന് എഴുതിച്ചേർത്ത് പത്മകുമാർ ഒപ്പിട്ടതായി എസ്ഐടി കണ്ടെത്തിയെന്നാണറിയുന്നത്.മിനിറ്റ്സിലെ കയ്യക്ഷരം ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും.

