ചുമട്ടുതൊഴിലാളിയുടെ സത്യസന്ധത: ഒന്നര ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് വള ഉടമയ്ക്ക് തിരികെ ലഭിച്ചു

ചുമട്ടുതൊഴിലാളിയുടെ സത്യസന്ധത: ഒന്നര ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് വള ഉടമയ്ക്ക് തിരികെ ലഭിച്ചു. മുണ്ടക്കയം ടൗണിൽ വെച്ച് പാലൂർക്കാവ് സ്വദേശിനിയായ റിയയുടെ 1,50,000 രൂപ വില വരുന്ന ഡയമണ്ട് വള നഷ്ടപ്പെട്ടിരുന്നു. മുണ്ടക്കയം ടൗണിലെ ചുമട്ടുതൊഴിലാളിയായ ബിബിൻ വിശ്വനാഥന് ഈ വള ലഭിക്കുകയും അദ്ദേഹം ഉടൻ തന്നെ മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു.റിയയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിരിക്കെ, ബിബിൻ വളയുമായി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തുടർന്ന്, SI വിപിന്റെ സാന്നിധ്യത്തിൽ വള ഉടമയായ റിയയ്ക്ക് കൈമാറി. 1,50,000 രൂപ മൂല്യമുള്ള വള പോലീസ് സ്റ്റേഷനിൽ എത്തിക്കാൻ മനസുകാട്ടിയ ബിബിൻ വിശ്വനാഥനെ പോലീസ് അഭിനന്ദിച്ചു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...