കോട്ടയത്ത് ക്രിസ്മസ് വിളംബര റാലി ഇന്ന്

അക്ഷരനഗരിയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ക്രിസ്മസ് പാപ്പാ വിളംബര റാലി ( ബോണ്‍ നത്താലേ സീസണ്‍ -5) ഇന്ന് കോട്ടയത്ത് നടക്കും.ഈ വര്‍ഷം 5000 പാപ്പാമാരാണ് റാലിയില്‍ അണിചേരുന്നത്. വൈകുന്നേരം അഞ്ചിന് പോലീസ് പരേഡ് ഗ്രൗണ്ടില്‍ ജില്ലാ പോലീസ് ചീഫ് ഷാഹുല്‍ ഹമീദ് ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കും. തുടര്‍ന്ന് നിശ്ചല ദൃശ്യങ്ങളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ ശാസ്ത്രീ റോഡ്, സെന്‍ട്രല്‍ ജംഗ്ഷന്‍, കെകെ റോഡ് വഴി മാമ്മന്‍ മാപ്പിളഹാളില്‍ എത്തിച്ചേരും.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. കെ. ഫ്രാന്‍സീസ് ജോര്‍ജ് എംപി, കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്, കാരിത്താസ് ആശുപത്രി ഡയറക്്ടര്‍ റവ.ഡോ. ബിനു കുന്നത്ത്, കെഇ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ജയിംസ് മുല്ലശേരി, ദര്‍ശന സാംസ്‌കാരിക കേന്ദ്രം ഡയറക്്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍, പാലാ ചാവറ പബ്ലിക് സ്‌കൂള്‍ ഡയറക്്ടര്‍ ഫാ. സാബു കൂടപ്പാട്ട്, കാഞ്ഞിരപ്പള്ളി മേരി ക്യൂന്‍സ് ആശുപത്രി ഡയറക്്ടര്‍ ഫാ. സന്തോഷ് മാത്തന്‍കുന്നേല്‍, മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഡയറക്്ടര്‍ ഫാ.സോജി കന്നാലില്‍, ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി ഡയറക്്ടര്‍ ഫാ. ജയിംസ് കുന്നത്ത്, കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസി സെബാസ്റ്റിയന്‍ ബിസിഎം കോളജ് ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര, തിരുഹൃദയ കോളജ് ഓഫ് നഴ്‌സിംഗ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആലീസ് മണിയങ്ങാട്ട്,ഗിരിദീപം എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഫാ.സൈജു കുര്യന്‍ ഒഐസി, ഏറ്റുമാനൂര്‍ എസ്എഫ്എസ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. പി.കെ. റോയി എസ്എഫ്എസ്, കടുത്തുരുത്തി എസ്‌കെപിഎസ് പ്രിന്‍സിപ്പല്‍ ഫാ. അജീഷ് കാഞ്ഞിരക്കാട്ട്,എസ്എച്ച് മൗണ്ട് എസ്എച്ച് പബ്ലിക് സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. റെജി ജോര്‍ജ് ഒഎസ്എച്ച് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ പ്രസംഗിക്കും. പാലാ ചാവറ പബ്ലിക് സ്‌കൂള്‍, കെഇ സ്‌കൂള്‍,ബിസിഎം കോളജ്, മുണ്ടക്കയം എംഎംടി നഴ്‌സിംഗ് കോളജ്, ചെത്തിപ്പുഴ നഴ്‌സിംഗ് കോളജ്, കാരിത്താസ് നഴ്‌സിംഗ് കോളജ്, മേരി മൗണ്ട് പബ്ലിക് സ്‌കൂള്‍, കോട്ടയം എസ്എച്ച് നഴ്‌സിംഗ് കോളജ് എന്നിവര്‍ ക്രിസ്മസ് ദൃശ്യാവിഷ്‌കാരങ്ങള്‍ ഒരുക്കും.ഇത്തവണ അയ്യായിരത്തോളം ക്രിസ്മസ് പപ്പമാര്‍ റാലിയില്‍ അണിനിരക്കുമെന്ന് കോട്ടയം സിറ്റിസണ്‍ ഫോറം പ്രസിഡന്റ് റവ.ഡോ.ബിനു കുന്നത്ത് അറിയിച്ചു.

Leave a Reply

spot_img

Related articles

ചേരാനല്ലൂർ അപകടം; ജയബാലകൃഷ്ണൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വീട്ടിലെത്തി

17 കാരൻ ഓടിച്ച ബെൻസ് ഇടിച്ച് ചേരാനല്ലൂരിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ വീട്ടിലെത്തി .കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി,...

സ്‌കൂൾ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിൽ

സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ പ്രത്യേക സ്‌കൂൾ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിലായി .ഇന്ന്...

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ഒരാൾ കൂടി അറസ്റ്റിൽ. നെയ്യ് സ്റ്റോർ സൂപ്രണ്ടിൻ്റെ ഓഫീസിലെ ജീവനക്കാരനായ ജയലാൽ ആണ് അറസ്റ്റിലായത്.ദേവസ്വംബോർഡിലെ പഞ്ചവാദ്യം ജീവനക്കാരനുമാണ് ഇയാൾ.മിൽമ...

ശിശുമരണങ്ങൾ ഒഴിവാക്കാൻ ആരോഗ്യവകുപ്പിന്റെ ഇടപെടൽ: സ്ഥിതി വിലയിരുത്താൻ കെ.മുരളീധരൻ നാളെ അട്ടപ്പാടിയിലെത്തും

അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യസംവിധാനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനും അടിയന്തര ഇടപെടലുകൾ ഉറപ്പാക്കുന്നതിനുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ നാളെ (31) അട്ടപ്പാടിയിലെത്തും. രാവിലെ 9.30ന്...