ശബരിമല സ്വര്‍ണക്കൊള്ള ലോക്സഭയില്‍ ഉന്നയിച്ച്‌ കോണ്‍ഗ്രസ് എംപിമാര്‍

ശബരിമല സ്വര്‍ണക്കൊള്ള ലോക്സഭയില്‍ ഉന്നയിച്ച്‌ കോണ്‍ഗ്രസ് എംപിമാര്‍. ഹൈബി ഈഡനും കെ സി വേണുഗോപാലുമാണ് വിഷയം ലോക്സഭയില്‍ ഉയര്‍ത്തിയത്.വലിയ സ്വര്‍ണക്കൊള്ളയാണ് ശബരിമലയില്‍ നടന്നതെന്നും വിഷയത്തില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു. സിപിഎമ്മിന്റെ രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തിട്ടും ബിജെപി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് ഹൈബി ഈഡനും ചോദിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം നടത്തുന്ന എസ്‌ഐടി സംഘത്തെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് വേണുഗോപാല്‍ ആരോപിച്ചു.

കോടതി മേല്‍നോട്ടം വഹിക്കുന്ന ഏജന്‍സി അന്വേഷിച്ച്‌ കുറ്റവാളികളെ കണ്ടെത്തണം. ശബരിമലയിലെ സ്വര്‍ണം വീണ്ടെടുക്കാനുള്ള നടപടികള്‍ വേണം. പല പ്രമുഖരും ഇപ്പോഴും മറയ്ക്കു പുറത്താണ്. ഇവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ശബരിമലയില്‍ വലിയ ആചാരലംഘനം നടക്കുന്നു. വിശ്വാസികളെ മുറിപ്പെടുത്തുന്ന കാര്യങ്ങളാണ് ശബരിമലയില്‍ നടക്കുന്നതെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു. ബിജെപിയുടെ മൗനം ദുരൂഹമാണെന്നും ഇത് സിപിഎം-ബിജെപി കൂട്ടുക്കച്ചവടത്തിന്റെ സൂചനയാണെന്നും ഹൈബി ആരോപിച്ചു. സിപിഎം എംഎല്‍എയായിരുന്ന പദ്മകുമാര്‍ ഇപ്പോള്‍ ജയിലിലാണ്. സിപിഎം നേതാവായ വാസുവും ജയിലിലാണ്. സ്വര്‍ണം കൊള്ളയടിക്കുന്ന പരിപാടിയാണ് ശബരിമലയില്‍ നടക്കുന്നതെന്നും ഹൈബി ഈഡന്‍ പറഞ്ഞു

Leave a Reply

spot_img

Related articles

ശബരിമല സ്വർണക്കവർച്ച കേസ്; അന്തിമ കുറ്റപത്രം ഈ മാസം ഉണ്ടായില്ലെങ്കിൽ കോടതിയെ അതൃപ്തി അറിയിക്കും; കെ മുരളീധരൻ

ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം എന്ന് സമർപ്പിക്കുമെന്നതിൽ വ്യക്തതയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ.കേസിൽ ഓരോ ദിവസം ഓരോ അറസ്റ്റ് നടക്കുന്നതല്ലാതെ കുറ്റപത്രം...

ശബരിമല സ്വർണക്കൊള്ള കേസ്: പി എസ് പ്രശാന്ത് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണസംഘം.കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തു.കൊല്ലം...

മാതാപിതാക്കളുടെ സിബിൽ സ്‌കോർ മോശം: വിദ്യാഭ്യാസ വായ്പ നൽകേണ്ടെന്ന ബാങ്കുകളുടെ തീരുമാനം ഹൈക്കോടതി ശരിവച്ചു

മാതാപിതാക്കളുടെ സിബിൽ (CIBIL) സ്‌കോർ കുറവാണെന്ന കാരണത്താൽ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ഹൈക്കോടതി ശരിവച്ചു. ബാങ്കുകൾ എടുത്ത തീരുമാനം പൂർണമായും...

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...