സിപിഎം നേതാവും കുടുംബവും സഞ്ചരിച്ച കാര്‍ കത്തിനശിച്ചു; ആര്‍ക്കും പരിക്കില്ല

ചേര്‍ത്തല എരമല്ലൂരില്‍ സിപിഎം നേതാവും കുടുംബവും സഞ്ചരിച്ച കാര്‍ കത്തിനശിച്ചു.യാത്രക്കാര്‍ ഉടന്‍ പുറത്തിറങ്ങിയതിനാല്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കെഎസ്ഡിപി ചെയര്‍മാനുമായ സി.ബി ചന്ദ്രബാബുവും കുടുംബവുമാണ് വാഹനത്തിലുണ്ടായിരുന്നത്.ദേശീയപാത എരമല്ലൂര്‍ തെക്ക് കണ്ണുകുളങ്ങര ക്ഷേത്രത്തിന് സമീപം വ്യാഴാഴ്ച രാത്രി 10.30 നാണ് സംഭവം. തുറവൂരിലെ മരണവീട്ടില്‍പ്പോയശേഷം അരൂരിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. ഓട്ടത്തിനിടെ വാഹനത്തിന് തീപിടിച്ചു. കാര്‍ കത്തിയതിനെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതതടസ്സമുണ്ടായി.കാര്‍ കത്തിയതിന് സമീപത്തെ ട്രാന്‍സ്‌ഫോര്‍മര്‍ കെഎസ്ഇബി അധികൃതര്‍ ഓഫാക്കിയതിനാല്‍ വന്‍അപകടം ഒഴിവായി. അഗ്‌നിരക്ഷാസേനയും അരൂര്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...