എൻസിപിയിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ലയനം ഫെബ്രുവരി പകുതിയോടെ പ്രഖ്യാപിക്കും

എൻസിപിയിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ലയനം ഫെബ്രുവരി പകുതിയോടെ പ്രഖ്യാപിക്കുമെന്ന് സൂചന.വിമാനാപകടത്തില്‍ മരിച്ച അജിത് പവാറാണ് ലയനത്തിന് വഴിയൊരുക്കിയതെന്ന് നേതാക്കള്‍ പറഞ്ഞു.ഡിസംബർ- ജനുവരി മാസങ്ങളില്‍ ശരദ് പവാറുമായി അജിത് പവാർ നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ലയനം പ്രഖ്യാപിക്കാൻ ഇരുവരും തീരുമാനിച്ചിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.ശരദ് പവാറിനെ കൂടാതെ, ലയനശേഷം എൻസിപിയെ നയിക്കാൻ സാധ്യതയുള്ള മൂന്ന് പ്രമുഖർ കൂടി ഉണ്ടെന്നാണ് സൂചനകള്‍. അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ, സുപ്രിയ സുലെ, പ്രഫുല്‍ പട്ടേല്‍ എന്നിവരുടെ പേരുകളാണ് ഉയരുന്നത്.

Leave a Reply

spot_img

Related articles

ചരിത്രനേട്ടവുമായി ഷാനിമോൾ ഉസ്മാൻ; കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കർ

ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കർ.കോൺഗ്രസിലെ ഷാനിമോൾ ഉസ്‌മാനും സിപിഐയിലെ മുഹമ്മദ് മൊഹ്സിനും തമ്മിലായിരുന്നു മത്സരം. ഷാനിമോൾ ഉസ്‌മാനു 99 വോട്ടുകൾ ലഭിച്ചു. മുഹമ്മദ് മൊഹ്സിനു...

ഡിഎംഎഫ് സിഎംപിയിൽ ലയിച്ചേക്കും

പാലക്കാട്ട് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ പി.കെ. ശശിയുടെ പാർട്ടിയായ ഡിഎംഎഫ് സിഎംപിയിൽ ലയിക്കുകയോ ഒരുമിച്ച് നിൽക്കുകയോ ചെയ്തേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലെന്ന് പി.കെ....

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച്‌ സിദ്ധരാമയ്യ, പുതിയ മുഖ്യമന്ത്രി ഉടൻ

കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുന്നതായി മന്ത്രിമാരെ അറിയിച്ച്‌ സിദ്ധരാമയ്യ. അടുത്ത മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും സിദ്ധരാമയ്യ യോഗത്തില്‍ വ്യക്തമാക്കി.അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ടാണ്...

ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രി പദവിയിലേക്ക്

ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രി പദവിയിലേക്ക്.മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ ആഴ്ച തന്നെ രാജിവെയ്ക്കും.കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം സിദ്ദരാമയ്യ ഉടൻ രാജിവെക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ...