കൈക്കൂലി: ചേർത്തലയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ

കൈക്കൂലി: ചേർത്തലയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ.ചേർത്തല മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ ജി ബിജുവിനെയാണ് ആലപ്പുഴ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.ഡ്രൈവിങ്ങ് സ്കൂൾ എജൻ്റിൽ നിന്ന് 5600 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.വലിയ തോതിൽ പണം ആവശ്യപ്പെടുന്നതായി ഇയാൾക്കെതിരെ വ്യാപക പരാതികൾ ഉയർന്നിരുന്നു.വാഹനങ്ങൾ റീ ടെസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഇയാൾ പണം ആവശ്യപ്പെട്ടിരുന്നത്. റീടെസ്റ്റിനു വാഹനങ്ങളുമായി വരുന്നവരെ ഇയാൾ നിരന്തരം കാത്തു നിർത്തിച്ച് നിരന്തരം ബുദ്ധിമുട്ടിച്ചിരുന്നതായും പരാതികളുണ്ട്.വാഹനം റീടെസ്റ്റ് ചെയ്യണമെങ്കിൽ ഏജന്റമാർ തലേ ദിവസം കൈക്കൂലി പണം ഇയാൾക്കു എത്തിച്ചു നൽകണം. പണം നൽകാത്തവരുടെ ടെസ്റ്റ് മുട്ടപ്പോക്ക് ന്യായങ്ങൾ പറഞ്ഞ് വൈകിപ്പിക്കുന്നതും പതിവായിരുന്നു. ഇതോടെയാണ് പലരും പണം നൽകാൻ നിർബന്ധിതരാകുന്നത്. ഡ്രൈവിങ് ടെസ്റ്റിനു കമ്മീഷൻ ഇനത്തിലും ഇയാൾ പണം വാങ്ങുന്നതായി പരാതിയുണ്ടായിരുന്നു.

Leave a Reply

spot_img

Related articles

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...

ചിരിക്ക് പിന്നിലെ രാഷ്ട്രീയവും സൈബർ ഇടങ്ങളിലെ അസഹിഷ്ണുതയും: സലിം കുമാറിന്റെ വേട്ടയാടപ്പെടുന്ന നിലപാടുകൾ

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ സലിം കുമാർ എന്ന കലാകാരൻ എക്കാലത്തും വേറിട്ടുനിൽക്കുന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ്. കേവലം ഒരു സിനിമാതാരം എന്നതിലുപരി,...

ചിരിക്ക് പിന്നിലെ ഗൗരവക്കാരൻ: സലിം കുമാറിൻ്റെ രാഷ്ട്രീയവും നിലപാടുകളും

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം തന്റേതായ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ ധൈര്യം കാണിച്ച ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് സലിം കുമാർ. സിനിമയിലെ തിരശ്ശീലയിൽ...

ചിരിമുതൽ കണ്ണീർ വരെ: സലിം കുമാർ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഒരു യാത്ര

മലയാളി പ്രേക്ഷകരുടെ മനസ്സിൽ സലിം കുമാർ എന്ന പേര് കേൾക്കുമ്പോൾ ആദ്യം തെളിയുന്നത് ഒരുപിടി പൊട്ടിച്ചിരിപ്പിക്കുന്ന മുഖങ്ങളാണ്. എന്നാൽ കേവലം ഒരു ഹാസ്യനടൻ എന്നതിലുപരി,...