സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; നാല് ദിവസം കൊണ്ട് കുറഞ്ഞത് 20,040 രൂപ

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്. ഇന്ന് പവന്‍ വില 6640 രൂപ കുറഞ്ഞ് 1,11,120 രൂപയായി. ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയായി. നാലു ദിവസത്തിനിടെ പവന് 20,040 രൂപയാണ് കുറഞ്ഞത്. ഇന്നലെ 1,17,760 രൂപയായിരുന്നു വില. ജനുവരി 29ന് ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന വിലയായ 1,31,160ലെത്തിയിരുന്നു. ഇതിന് പിന്നാലെ നിക്ഷേപകര്‍ വന്‍തോതില്‍ ലാഭമെടുത്തതും ഡോളര്‍ നേരിയ തോതില്‍ ശക്തിപ്പെട്ടതുമാണ് വില തുടര്‍ച്ചയായി ഇടിയാന്‍ കാരണം. ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തിലാണ് ഏതാനും മാസമായി സ്വര്‍ണം വന്‍ കുതിപ്പ് നടത്തിയത്. വെള്ളി വിലയും വന്‍തോതില്‍ വര്‍ധിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ നാലു ദിവസമായി കനത്ത വിലയിടിവാണ് നേരിടുന്നത്.ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4687 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. 58 ഡോളറിന്റെ ഇടിവ് നേരിട്ടു. അതേസമയം, വെള്ളി വിലയില്‍ വര്‍ധനവുണ്ടായി. ഔണ്‍സിന് 3.23 ഡോളര്‍ വര്‍ധിച്ച് 79.25 ഡോളറിനാണ് വ്യാപാരം നടക്കുന്നത്.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...