തിരുനക്കര രഥോത്സവം ഇന്ന്

കോട്ടയം തിരുനക്കര ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് ഇന്നു വൈകിട്ട് 4നു തിരുനക്കര രഥോത്സവം നടക്കും. ആറാട്ടോടെ ഉത്സവം സമാപിക്കും.ഇന്നു രാവിലെ 9ന് അഷ്ടപദി, 10നു തിരുവാതിരക്കളി, 11നു പ്രസാദമൂട്ട്. 4നു തിരുനക്കര രഥോത്സവം ആരംഭം. ക്ഷേത്രാങ്കണത്തിൽ കലക്ട‌ർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്യും. 6.30നു ചുറ്റുവിളക്ക്. 8നു തിരുനക്കര ഗാന്ധി സ്ക്വയറിൽ രഥോത്സവത്തിനു വരവേൽപ്.രഥോത്സവം വൈകിട്ട് 4ന് തിരുനക്കര ശ്രീകൃഷ്ണ ക്ഷേത്രാങ്കണത്തിൽ ആരംഭിച്ച് ടെംപിൾ കോർണർ വഴി പോസ്‌റ്റ് ഓഫിസിന്റെ പിൻവശം വഴി റൗണ്ടാനയിൽ എത്തും. തുടർന്നു വൈഎംസിഎ റോഡ് വഴി സെൻട്രൽ ജംക്ഷനിലേക്ക്. ഇവിടെനിന്നു കെഎസ്ആർടിസി ടിബി റോഡ് വഴി കോടിമ ധർമശാസ്താ ക്ഷേത്രാങ്കണത്തിൽ എത്തും. ഇതിനുശേഷം പള്ളിപ്പുറത്തുകാവ് ദേവീ ക്ഷേത്രത്തിൽ സ്വീകരണം. പുളിമൂട് ജംക്‌ഷൻ വഴി ഗാന്ധിസ്ക്വയറിൽ എത്തും. ഇവിടെ വരവേൽപിനു ശേഷം തിരുനക്കര മഹാദേവ ക്ഷേത്രമൈതാനത്ത് സ്വീകരണം. അവിടെ നിന്നു ഗജവീരന്മാരുടെ അകമ്പടിയോടെ കൃഷ്ണക്ഷേത്രത്തിനു സമീപത്തെ ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ്. രഥയാത്രയ്ക്ക് താലപ്പൊലി, ഭജനസംഘം, വാദ്യമേളങ്ങൾ അകമ്പടിയേകും.

Leave a Reply

spot_img

Related articles

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...

മലയാളം സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് ജാതി വിവേചനം നേരിട്ടതായി പരാതി

മലയാളം സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥിനി ജാതി അധിക്ഷേപവും അക്കാദമിക-മാനസിക പീഡനവും നേരിട്ടെന്ന ഗുരുതര ആരോപണവുമായി രംഗത്ത്. എറണാകുളം സ്വദേശിനിയും പരിസ്ഥിതി പഠന വിഭാഗത്തിലെ...

കാഞ്ഞിരപ്പള്ളി പറത്തോട് ചിറയിൽ സുബ്രഹ്മണ്യ വിഗ്രഹം കണ്ടെത്തി

കാഞ്ഞിരപ്പള്ളി പറത്തോട് ചിറ ഭാഗത്ത് പഴമല റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സുബ്രഹ്മണ്യന്റെ കരിങ്കൽ വിഗ്രഹം കണ്ടെത്തി.വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി വിഗ്രഹം കസ്റ്റഡിയിലെടുത്തു.മയിൽ വാഹനത്തോട്...

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ്

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ് .തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്‍യുടെ വെളിപ്പെടുത്തല്‍.17 ചാക്കുകളിലായാണ്...