വീണ്ടും കുതിച്ച് കയറി സ്വർണവില, ഇന്ന് ഒറ്റയടിക്ക് കൂടിയത് 4840 രൂപ

വീണ്ടും കുതിച്ച് കയറി സ്വർണവില, 22 കാരറ്റ് സ്വർണം പവന് 4840 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 1,17,720 രൂപയാണ്.തുടർച്ചയായ ഇടിവുകൾക്കൊടുവിൽ ഇന്നലെ ഉച്ചക്ക് ശേഷമാണ് സ്വർണവില തിരിച്ചു കയറാൻ തുടങ്ങിയത്. നാല് ദിവസത്തിനിടെ പവന് 20,040 രൂപയുടെ കുറവ് വരെ ഉണ്ടായിരുന്നു.അന്താരാഷ്ട്ര സംഘർഷങ്ങൾ വർധിക്കുന്നതിനാൽ സ്വർണ്ണവില വീണ്ടും ഉയരുമെന്ന് സൂചനകളാണ് വരുന്നത്.ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഉണ്ടായ ഇടിവും ഇന്ത്യയിൽ സ്വർണവില ഉയരാൻ കാരണമായി. ലോക വിപണി, രൂപയുടെ മൂല്യം, നികുതികൾ, ആവശ്യകത, ആഗോള അനിശ്ചിതത്വം എന്നീ ഘടകങ്ങളുടെ കൂട്ടായ ഫലമാണ് കേരളത്തിൽ സ്വർണവില ഉയരാൻ കാരണം.നിക്ഷേപകർ ഈ ഘട്ടത്തിൽ സ്വർണം വിറ്റ് പരമാവധി ലാഭമുണ്ടാക്കാൻ ശ്രമിച്ചതോടെയാണ് സ്വർണവില താഴേക്ക് പോയത്. പിന്നീട് വില താഴ്ന്നതോടെ നിക്ഷേപകർ വീണ്ടും സ്വർണം വാങ്ങി.
ഇതോടെ സ്വർണവില ഉയരുകയും ഒരു വിഭാഗം വീണ്ടും സ്വർണം വിൽക്കുകയും ചെയ്തു.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...