സിപിഎം നേതാവ് കെ പി ഉദയഭാനുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആൻ്റോ ആൻറണി

സിപിഎം നേതാവ് കെ പി ഉദയഭാനുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആൻ്റോ ആൻറണി എംപി. തന്ത്രിയുടെ പണം എൻഎം രാജുവിന്റെ ധനകാര്യ സ്ഥാപനത്തിൽ ഉണ്ടെന്നും സ്ഥാപനം പൊളിഞ്ഞപ്പോൾ താൻ പിൻവലിച്ചു എന്നും ഉദയഭാനു പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞു.ആദ്യ ആരോപണം പൊളിഞ്ഞപ്പോൾ നിക്ഷേപ തട്ടിപ്പ് കേസിൽ ജയിലിൽ കിടന്ന രാജുവിന്റെ പുതിയ ആരോപണവും ഏറ്റെടുത്ത് വരികയാണ്. രാജു എൽഡിഎഫ് ഘടകകക്ഷിയിൽ പെട്ട ആളാണ്. രണ്ട് കോടി വാങ്ങിയെന്നു രാജു പറഞ്ഞത് വ്യാജ ആരോപണമെന്നും ആൻറോ ആന്റണി പറഞ്ഞു.കെപി ഉദയഭാനുവോ എൻഎം രാജുവോ രണ്ടുകോടി വാങ്ങിയതിന്റെ രേഖ പുറത്തുവിടണമെന്നും ആൻ്റോ ആൻ്റണി എംപി ആവശ്യപ്പെട്ടു. ഒരുപാട് സത്യങ്ങൾ പുറത്തു വരാനുണ്ടെന്ന് മന്ത്രി വീണാ ജോർജിനും ആൻ്റോ ആൻ്റണി മുന്നറിയിപ്പ് നൽകി. വീണ ജോർജ് കാത്തിരിക്കണമെന്നും ആൻ്റോ ആൻ്റണി പറഞ്ഞു.

Leave a Reply

spot_img

Related articles

ശബരിമല സ്വർണക്കവർച്ച കേസ്; അന്തിമ കുറ്റപത്രം ഈ മാസം ഉണ്ടായില്ലെങ്കിൽ കോടതിയെ അതൃപ്തി അറിയിക്കും; കെ മുരളീധരൻ

ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം എന്ന് സമർപ്പിക്കുമെന്നതിൽ വ്യക്തതയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ.കേസിൽ ഓരോ ദിവസം ഓരോ അറസ്റ്റ് നടക്കുന്നതല്ലാതെ കുറ്റപത്രം...

ശബരിമല സ്വർണക്കൊള്ള കേസ്: പി എസ് പ്രശാന്ത് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണസംഘം.കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തു.കൊല്ലം...

മാതാപിതാക്കളുടെ സിബിൽ സ്‌കോർ മോശം: വിദ്യാഭ്യാസ വായ്പ നൽകേണ്ടെന്ന ബാങ്കുകളുടെ തീരുമാനം ഹൈക്കോടതി ശരിവച്ചു

മാതാപിതാക്കളുടെ സിബിൽ (CIBIL) സ്‌കോർ കുറവാണെന്ന കാരണത്താൽ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ഹൈക്കോടതി ശരിവച്ചു. ബാങ്കുകൾ എടുത്ത തീരുമാനം പൂർണമായും...

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...