ബജറ്റിന് സമാന്തരമായി വന്ന യുഎസ് കരാറിലെ അവ്യക്തതകളെ വിമർശിച്ച്‌ രാഹുല്‍ ഗാന്ധി

ബജറ്റിന് സമാന്തരമായി വന്ന യുഎസ് കരാറിലെ അവ്യക്തതകളെ വിമർശിച്ച്‌ രാഹുല്‍ ഗാന്ധി. ഇന്ത്യ- യുഎസ് കരാർ സംബന്ധിച്ച് പൂർണ വിവരം പുറത്തു വിടണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയും അമേരിക്കയും തുല്യശക്തികളാണെന്ന സന്ദേശമാണ് കരാറിലൂടെ നല്‍കേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റ് ചർച്ചയില്‍ ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് സംസാരിക്കാൻ അനുവദിച്ചതിനു നന്ദി എന്ന് അദ്ദേഹം പരിഹസിച്ചു. കേന്ദ്ര ബജറ്റില്‍ ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. മോദി സർക്കാർ ഇന്ത്യയെ ട്രംപിന് വില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കർഷകരുടെ സംരക്ഷണത്തെ എന്തുകൊണ്ട് ആവശ്യപ്പെട്ടില്ലെന്ന് ചോദിച്ച അദ്ദേഹം ഇന്ത്യ – യുഎസ് കരാർ എന്താണെന്ന് ഇപ്പോഴും മോദിയ്ക്ക് അറിയില്ലെന്നും പറഞ്ഞു. രാജ്യത്തെ വിറ്റതില്‍ നാണക്കേടില്ലേ എന്നും അദ്ദേഹം ചോദിച്ചു. ഏതെങ്കിലും ഒരു പ്രധാനമന്ത്രി ഇത്തരം ഒരു കരാറില്‍ ഒപ്പിടുമെന്ന് വിശ്വസിക്കാൻ കഴിയില്ല. പ്രധാനമന്ത്രി അടിയറവ് പറഞ്ഞു എന്ന് മാത്രമല്ല,രാജ്യത്തെ ഭാവി കൂടെയാണ് അടിയറവ് വെച്ചത്. പ്രധാനമന്ത്രി അടിയറവ് പറഞ്ഞത്, ബിജെപിയ്ക്ക് ധനസഹായം നല്‍കുന്ന വ്യവസായിയെ സംരക്ഷിക്കാൻ ആണ്.

എപ്‌സ്റ്റീൻ ഫയലിനെ കുറിച്ച്‌ പരാമർശിച്ചതോടെ അതിനെ കുറിച്ച്‌ മിണ്ടരുതെന്ന് ചെയർ പറഞ്ഞു. എപ്സ്റ്റീൻ ഫയല്‍സില്‍ ഹർദീപ് സിങ് പുരിയുടെ പേരില്ലേ, അനില്‍ അംബാനിയുടെ പേരില്ലേ എന്നാണ് രാഹുല്‍ ചോദിച്ചത്. മോദിയുടെ കണ്ണുകളില്‍ ഭയമാണെന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിരോധ ബജറ്റ് കൊണ്ടുവന്നത് അദാനിയ്ക്ക് വേണ്ടി ആണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ആണ് ബജറ്റിനെ കുറിച്ച്‌ മാത്രാ,എം സംസാരിക്കണമെന്ന് ചെയർ പറഞ്ഞത്.

Leave a Reply

spot_img

Related articles

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബാലന്ദ്ഷഹറിൽ ജനിച്ച ദിവ്യാങ്ക,...

ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് അപകടത്തിൽ 11 മരണം

ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 11 മരണം. നിയന്ത്രണം വിട്ട ട്രക്ക് സമീപത്തുള്ള വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ നില...

ആക്രി വില്പനയിലൂടെ റെയില്‍വേ കഴിഞ്ഞ സാമ്പത്തികവർഷം നേടിയത് 6813.86 കോടി

ആക്രി വസ്തുക്കളുടെ വില്പനയിലൂടെ റെയില്‍വേ കഴിഞ്ഞ സാമ്പത്തികവർഷം നേടിയത് 6813.86 കോടി രൂപ. 6000 കോടി രൂപ എന്ന ലക്ഷ്യത്തെ മറികടന്നാണ് റെയില്‍വേയുടെ നേട്ടം.2024-...

തമിഴ്നാട്ടില്‍ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്നു നടക്കും

തമിഴ്നാട് വിരുദുനഗറിലെ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്നു നടക്കും.14 പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ രാത്രിയോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി. ബാക്കിയുള്ള എട്ടുപേരുടെ...