ഭീകരാക്രമണങ്ങള്‍ നടത്താൻ പദ്ധതിയിട്ട എട്ട് പേരെ തമിഴ്നാട്ടില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നും സുരക്ഷാ സേന അറസ്റ്റ് ചെയ്തു

ഇന്ത്യയില്‍ വലിയ തോതിലുള്ള ഭീകരാക്രമണങ്ങള്‍ നടത്താൻ പദ്ധതിയിട്ട എട്ട് പേരെ തമിഴ്നാട്ടില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നും സുരക്ഷാ സേന അറസ്റ്റ് ചെയ്തു.പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കർ-ഇ-തൊയ്ബ, ബംഗ്ലാദേശിലെ ഭീകരഗ്രൂപ്പുകള്‍ എന്നിവയുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികള്‍ കണ്ടെത്തി.

തമിഴ്നാട്ടിലെ തിരുപ്പൂരിലുള്ള വസ്ത്ര നിർമാണ യൂണിറ്റുകളില്‍ നിന്നാണ് ആറ് പേരെ പിടികൂടിയത്. മറ്റ് രണ്ട് പേർ പശ്ചിമ ബംഗാളില്‍ നിന്നാണ് പിടിയിലായത്. മിസാനുർ റഹ്മാൻ, മുഹമ്മദ് ഷബാത്ത്, ഉമർ, മുഹമ്മദ് ലിറ്റൻ, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജല്‍ എന്നിവരാണ് തമിഴ്നാട്ടില്‍ നിന്ന് പിടിയിലായവർ. ഇവരില്‍ ഒരാള്‍ ബംഗ്ലാദേശ് സ്വദേശിയാണ്.

തിരിച്ചറിയല്‍ രേഖയായി ഇവർ വ്യാജ ആധാർ കാർഡുകളാണ് ഉപയോഗിച്ചിരുന്നത്. ഇവരുടെ കൈയില്‍ നിന്നും എട്ട് മൊബൈല്‍ ഫോണുകളും 16 സിം കാർഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപവും പ്രധാന ആരാധനാലയങ്ങളിലും സ്ഫോടനങ്ങള്‍ നടത്താൻ ലഷ്കർ-ഇ-തൊയ്ബ പദ്ധതിയിട്ടിരുന്നതായാണ് സൂചന.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...