പൊലീസ് വാഹനം തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും അസഭ്യവർഷം നടത്തുകയും ചെയ്ത കേസിൽ രണ്ട് സിപിഎം പ്രവർത്തകർ അറസ്‌റ്റിൽ

തിരുവനന്തപുരം നഗരൂരിൽ പൊലീസ് വാഹനം തടഞ്ഞുനിർത്തി പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും അസഭ്യവർഷം നടത്തുകയും ചെയ്ത കേസിൽ രണ്ട് സിപിഎം പ്രവർത്തകർ അറസ്‌റ്റിൽ.നഗരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി രതീഷ്, ബ്രാഞ്ച് സെക്രട്ടറി വിഷ്ണു എന്നിവരാണ് അറസ്‌റ്റിലായത്.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ ഫ്ലക്‌സുകൾ തകർത്തതിന് ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ കേസെടുത്തിരുന്നു.ഇതിനു പിന്നാലെ വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ ഇവരുടെ വീടുകളിലെത്തി നോട്ടിസ് നൽകുന്നതിനിടെ നഗരൂർ എസ്ഐ എൻ. അൻസാർ സഞ്ചരിച്ച പൊലീസ് ജീപ്പ് തടഞ്ഞുനിർത്തി സിപിഎം പ്രവർത്തകർ അസഭ്യം പറയുകയായിരുന്നു.ഇതിനു പിന്നാലെ പൊലീസ് സ്‌റ്റേഷനിലെത്തിയും ഇതേ പ്രവർത്തകർ ഭീഷണി മുഴക്കി.പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു.ഇതോടെയാണ് 9 പ്രവർത്തകർക്കെതിരെ കേസെടുത്തത്.എസ്ഐയെ ഭീഷണിപ്പെടുത്തിയതിൽ പ്രതിഷേധവുമായി പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ രംഗത്തെത്തി.

Leave a Reply

spot_img

Related articles

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍. കോഴിക്കോട്, കണ്ണൂർ, കാസർ‌കോട് ജില്ലകളിലാണ് ഓറഞ്ച്...