മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്.എറണാകുളം സൗത്ത് പോലീസ് ആണ് യുവതിയുടെ പരാതിയിൽ കേസ് എടുത്തത്. സ്ത്രീയുടെ മാനത്തെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെയുള്ള ആക്രമണം, സ്ത്രീകളെ മോശമായി സ്പർശിക്കൽ എന്നീ രണ്ട് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2022 ൽ യുവതിയുടെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി ലൈംഗിക ഉദ്ദേശത്തോടെ പെരുമാറി എന്നാണ് കേസ്. എളംകുളത്തെ ഫ്ലാറ്റിൽ വെച്ചായിരുന്നു സംഭവം നടന്നത് എന്നും പരാതിയിൽ പറയുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പോലീസ്. വിശദമായ പരിശോധനകൾക്ക് ശേഷം മാത്രം തുടർനടപടികൾ എന്നും പോലീസ് അറിയിച്ചു.

Leave a Reply

spot_img

Related articles

അമ്മയിലെ പ്രശ്നങ്ങളില്‍ ‌‌തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച്‌ ശ്വേതാ മേനോൻ

അമ്മയിലെ പ്രശ്നങ്ങളില്‍ ‌‌തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച്‌ ശ്വേതാ മേനോൻ .ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ലെന്ന്...

‘അമ്മ’യുടെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനർ സ്ഥാനത്ത് നിന്ന് രമേഷ് പിഷാരടി രാജിവെച്ചു

താരസംഘടനയായ 'അമ്മ'യുടെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനർ സ്ഥാനത്ത് നിന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി രാജിവെച്ചു.സംഘടനയുടെ പ്രവർത്തനങ്ങള്‍ കോടതി കയറുന്ന സാഹചര്യം ഉണ്ടാകാൻ താൻ...

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്നുണ്ടായേക്കും

എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിച്ചേക്കും.ഇത്തവണത്തെ അവാർഡ് നിർണയ ജൂറിയെ നയിക്കുന്നത് പ്രശസ്ത മലയാളി സംവിധായകൻ ജയരാജാണ്.അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ ജൂറി ചിത്രങ്ങളുടെ...

അന്‍സിബ ഹസ്സന്റെ പരാതിയില്‍ ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും

നടി അന്‍സിബ ഹസ്സന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും .കടവന്ത്ര പൊലീസായിരിക്കും ടിനി ടോമിനെതിരെ കേസെടുക്കുക.ടിനിക്കെതിരെ കേസെടുക്കാന്‍ കടവന്ത്ര പൊലീസിന് എറണാകുളം...